*ആശുപത്രികളില്‍ചികിത്സാനിരക്കുകള്‍വ്യക്തമായി പ്രദര്‍ശിപ്പിക്കണം;സംസ്ഥാനങ്ങള്‍ക്ക്കേന്ദ്ര നിര്‍ദേശം*
തിരുവനന്തപുരം :ആശുപത്രികളിലും മറ്റ്ചികിത്സാസ്ഥാപനങ്ങളിലുംചികിത്സാനിരക്കുകള്‍വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം.ക്ലിനിക്കല്‍സ്ഥാപനങ്ങള്‍ഈടാക്കുന്നചികിത്സാനിരക്കുകളുംലഭ്യമായസൗകര്യങ്ങളുംവ്യക്തമായിപ്രദര്‍ശിപ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.ചികിത്സാരംഗത്ത് സുതാര്യതയുംഉത്തരവാദിത്വവുംഉറപ്പാക്കാനുംരോഗീസൗഹൃദസേവനംമെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി.
നിലവിലെനിയന്ത്രണവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുംചികിത്സാനിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുംവ്യക്തമായികാണാവുന്നതുംഎളുപ്പത്തില്‍ ലഭ്യമാകുന്നതുമായ രീതിയില്‍ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. നിരക്കുകള്‍ വ്യക്തമായിപ്രദര്‍ശിപ്പിക്കുന്നത്, പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവ്മുന്‍കൂട്ടിമനസ്സിലാക്കാനും അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും ചെലവുകള്‍ ആസൂത്രണം ചെയ്യാനും രോഗിക്കും അവരുടെ കുടുംബത്തിനും സഹായകമാകുമെന്ന് കത്തില്‍ വ്യക്തമാക്കി.
സുതാര്യത ഉറപ്പാക്കുന്നത് ബില്ലിംഗുമായി ബന്ധപ്പെട്ട അനാവശ്യആശയക്കുഴപ്പങ്ങളുംതര്‍ക്കങ്ങളുംഒഴിവാക്കാനും ആരോഗ്യ പരിപാലന സംവിധാനത്തിലെവിശ്വാസ്യത വര്‍ധിപ്പിക്കാനുംവഴിയൊരുക്കും.ക്ലിനിക്കല്‍സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണ വ്യവസ്ഥകള്‍ നല്‍കുന്ന ‘ക്ലിനിക്കല്‍എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമം – 2010’, ‘ക്ലിനിക്കല്‍എസ്റ്റാബ്ലിഷ്‌മെന്റ്സ് (സെന്‍ട്രല്‍ ഗവണ്‍മെന്റ്) റൂള്‍സ് 2012’ എന്നിവകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ നിയമംബാധകമായസംസ്ഥാനങ്ങളിലെയുംകേന്ദ്രഭരണപ്രദേശങ്ങളിലെയും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും ഇവ പ്രദര്‍ശിപ്പിക്കണമെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥചെയ്യുന്നു. ഈ നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങളിലുംകേന്ദ്രഭരണ പ്രദേശങ്ങളിലും അതത് പ്രാദേശികനിയമവ്യവസ്ഥകള്‍ക്ക് കീഴിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലതിലുംചികിത്സാനിരക്കുകള്‍പ്രദര്‍ശിപ്പിക്കുന്നത്സംബന്ധിച്ചവ്യവസ്ഥകള്‍ഉള്‍പ്പെടുന്നുണ്ട്.
ആരോഗ്യംസംസ്ഥാനവിഷയമാണെന്നതും നിലവിലെ ചട്ടങ്ങള്‍ നടപ്പാക്കാനും കര്‍ശനമാക്കാനുംസംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംഅധികാരമുണ്ടെന്നതും കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികള്‍ വഴിനിര്‍ദേശങ്ങള്‍ഫലപ്രദമായിനടപ്പാക്കുന്നുണ്ടെന്ന്ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ആരോഗ്യസെക്രട്ടറിആവശ്യപ്പെട്ടു.
വിദേശരോഗികളുടെചികിത്സാനിരക്കുകളിലെ സുതാര്യതക്കുംകത്തില്‍പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ അല്ലെങ്കില്‍ ആയുഷ്വിസകളില്‍ഇന്ത്യയിലെത്തുന്നവിദേശരോഗികള്‍ക്ക് നല്‍കുന്ന പാക്കേജ് നിരക്കുകള്‍ അനുയോജ്യമായ രീതിയില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാന്‍സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യാന്തര രോഗികളെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ഈ നടപടി ബില്ലിംഗ്സംബന്ധിച്ചപരാതികള്‍കുറയ്ക്കും.ഒപ്പംമെഡിക്കല്‍, ആയുഷ് ചികിത്സാരംഗത്ത് വിശ്വസനീയ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ശക്തിപ്പെടുത്തുകയും ചെയ്യും. വിഷയത്തില്‍ ചീഫ് സെക്രട്ടറിമാരുടെ വ്യക്തിപരമായശ്രദ്ധവേണമെന്നുംനിര്‍ദേശമുണ്ട്.ഇതുസംബന്ധമായി ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്കുംആശുപത്രികള്‍ക്കുംഉചിതമായമാര്‍ഗനിര്‍ദേശങ്ങള്‍നല്‍കാനുംആവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments