കാസര്‍ക്കോട് : കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ സ്ഥാപിക്കുന്നതില്‍ ആദ്യ കാരണക്കാരനായ ഉത്തര കേരളത്തിലെ പ്രമുഖ ഉമറാ നേതൃത്വം കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നാമധേയത്തില്‍ സ്ഥാപിതമായ സ്മാരക അവാര്‍ഡിന്റെ മൂന്നാമത് എഡിഷന്‍ സി പി അബ്ദുല്ല ഹാജി ചെരുമ്പക്ക് സമ്മാനിക്കും.
ഒക്ടോബര്‍ പത്ത്, പതിനൊന്ന് തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ സനദ് ദാന സമ്മേളനത്തില്‍ വെച്ച് പ്രമുഖരുടെ സാന്നിദ്ധ്യത്തില് അബ്ദുല്ല ഹാജി അവാര്‍ഡ് ഏറ്റുവാങ്ങും.
വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹ്യ സേവനം, ദഅവ തുടങ്ങിയ മേഖലകളില്‍ മികച്ച സേവനങ്ങള്‍ അര്‍പിച്ച വ്യക്തികളെയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. പ്രമുഖ വ്യവസായി കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി, തായല്‍ അബൂബക്കര്‍ ഹാജി എന്നിവരെയാണ് ഇതിന് മുമ്പ് ഈ അവാര്‍ഡിനായി പരിഗണിച്ചത്.
മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ നിരവധി
പേരിലേക്കെത്തിയ തന്റെ സേവന പ്രവര്‍ത്തനങ്ങളെയും സംഘടനാ രംഗത്ത് അര്‍പിച്ച നിസ്തുല സമര്‍പണങ്ങളെയും സഅദിയക്ക് നല്‍കിയ സമഗ്ര സംഭാവനകളെയും പരിഗണിച്ചാണ് സി.പി അബ്ദുല്ല ഹാജി ചെരുമ്പയെ ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വരുന്ന ആദ്യ കാലത്ത് തന്നെ ഇസ്ലാം കേരള ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ ദഅവ രംഗത്ത് പുതിയൊരു വഴി വെട്ടിത്തെളിച്ച അബ്ദുല്ല ഹാജി ഈ രംഗത്തെ മലയാളികള്‍ക്കിടയിലെ ആദ്യ മാതൃകയായി പരിഗണിക്കപ്പെടുന്നു. ഇന്നും സ്ഥാപന, പ്രസ്ഥാന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അബ്ദുല്ല ഹാജി നിലവില്‍ കേരള മുസ്ലിം ജമാഅത് കാസര്‍ക്കോട് ജില്ലാ സെക്രട്ടറിമാരില്‍ ഒരാളാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments