Breaking News

*എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം*

തിരുവനന്തപുരം : കേരളത്തിലെ നിയമപഠന പ്രവേശന പരീക്ഷകളിൽ സുപ്രധാന മാറ്റം വരുന്നു. വരുന്ന അധ്യയന വർഷം മുതൽ എൽഎൽബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി. വിദ്യാർഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുൻനിർത്തി, എൽഎൽബി പ്രവേശന പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ നിർണായക തീരുമാനം. മലയാളം ഐക്യവേദി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിഷയത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ചുകൊണ്ടാണ് പരീക്ഷ മലയാളത്തിലും ലഭ്യമാക്കാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ വിവർത്തനം ചെയ്യുന്നതിലെ കൃത്യത ഉറപ്പാക്കുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി നിയമപരിജ്ഞാനമുള്ള വിദഗ്‌ധരുടെ പാനൽ തയാറാക്കുക, ആധുനിക സോഫ്റ്റ് വെയർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ സർക്കാർ പരിഗണിച്ച് കുറ്റമറ്റ രീതിയിലാകും പ്രവേശന പരീക്ഷ നടത്തുക.

വിവർത്തനത്തിൽ എന്തെങ്കിലും അർത്ഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക എന്ന വ്യവസ്ഥയും പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും. പരീക്ഷ മലയാളത്തിൽ കൂടി എഴുതാൻ അവസരമൊരുങ്ങുന്നത് നിയമപഠനം ആഗ്രഹിക്കുന്ന മലയാളികളായ വിദ്യാർഥികൾക്ക് വലിയ ആശ്വാസമാകും. പ്രവേശന പരീക്ഷയുടെ ഗുണനിലവാരം ചോരാതെ കൂടുതൽ വിദ്യാർഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യപേപ്പർ ദ്വിഭാഷാ രീതിയിലേക്ക് മാറ്റുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments