Breaking News

*ബ്ലാർക്കോഡ് പ്രദേശത്തെ വിവിധ ഇടങ്ങളിൽ പന്നി, നായ ശല്യം; ഷെക്കീൽ എരിയാൽ നൽകിയ പരാതിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു*

മൊഗ്രാൽ പുത്തൂർ : ഗ്രാമപഞ്ചായത്ത് പരിധിയിലെ ബ്ലാർക്കോഡ് പ്രദേശത്തെ വിവിധ ഇടങ്ങളിൽ പന്നി, നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും, പരാതി നൽകിയിരുന്നു.ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.രാത്രി സമയങ്ങളിൽ പന്നികളും തെരുവ് നായ്ക്കളും   ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്  ഉണ്ടാകുന്നത് രാത്രി മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഭയന്ന് നടന്നു പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.പന്നി, നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments