Breaking News

*ജമാഅത്തെ ഇസ്‌ലാമി ഹൃദയങ്ങൾ കീഴടക്കിയ പ്രസ്ഥാനം - ശിഹാബ് പൂക്കോട്ടൂർ*

ചെമ്മനാട് :സേവന പ്രവർത്തനങ്ങളിലൂടെയും മനുഷ്യസ്നേഹത്തിലൂടെയും സാഹോദര്യവും സൗഹൃദവും വളർത്തി മനുഷ്യരെ ചേർത്തുപിടിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. വെറുപ്പിന്റെ കാലത്ത് ജാതിയുടെയും നിറത്തിന്റെയും പേരിൽ മനുഷ്യരെ മാറ്റി നിർത്തുമ്പോൾ സാഹോദര്യത്തിന്റെ സന്ദേശമുയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അദ്ദേഹം പറഞ്ഞു.‘ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിൽ ചെമ്മനാട് കൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കാസർകോട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രപഞ്ചനാഥൻ എല്ലാവരുടേതുമാണ്. പ്രവാചകനും വേദഗ്രന്ഥവും ലോകത്തിന്റെ പൊതുസ്വത്താണ്. അതുപോലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും എല്ലാവർക്കും അനുഭവവേദ്യമാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജമാഅത്തെ ഇസ്‌ലാമി ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രസ്ഥാനത്തിന്റെ വിവിധ കർമമേഖലകൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതുമാണ് സമ്മേളന ലക്ഷ്യം.  ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും പങ്കാളികളാകാവുന്ന രീതിയിലായിരുന്നു നാലര മണിക്കൂറോളം നീണ്ട സമ്മേളനത്തിന്റെ പരിപാടികൾ ക്രമീകരിച്ചത്.സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ച 'സുഗന്ധം പരത്തുന്ന കുടുംബം' എന്ന വിഷയത്തിലുള്ള അവതരണം, ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമുള്ള മറുപടി, പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന 'ഹം സഫർ' ഡോക്യുഫിക്ഷൻ പ്രദർശനം എന്നിവ സമ്മേളനത്തിലെ പ്രധാന ആകർഷണങ്ങളായി.രാജ്യത്തിന്റെ ചരിത്രത്തിൽ വർഗീയ കലാപങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങളുടെയും ഭാഗമായല്ല, മറിച്ച് ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് താങ്ങും തണലുമായി മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായാണ് ജമാഅത്തെ ഇസ്‌ലാമി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു.ജനസമ്പർക്ക പരിപാടികളിലൂടെ ലഭിച്ച ആവേശം പ്രവർത്തകരിൽ പുതിയ ഊർജം പകർന്നു. ഏരിയയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വലിയ ജനപങ്കാളിത്തമുണ്ടായി. അച്ചടക്കത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും വ്യത്യസ്തമായ അവതരണശൈലിയിലൂടെയും സംഘടിപ്പിച്ച സമ്മേളനം പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായി.ജമാഅത്തെ ഇസ്‌ലാമി കാസർകോട് ഏരിയ പ്രസിഡന്റ് ഹമീദ് കക്കണ്ടം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം യു പി സിദ്ധീഖ് മാസ്റ്റർ, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട്  സിറ്റി പ്രസിഡണ്ട് ശിഹാബുദ്ദീൻ ഇബ്‌നുഹംസ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മലപ്പുറം വെസ്റ്റ് പ്രസിഡണ്ട് സി വി  ജമീല, ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ പ്രസിഡന്റ് പി എസ് അബ്ദുല്ല കുഞ്ഞി, കെ ഐ അബ്ദുൽ ലത്തീഫ്, കെ  മുഹമ്മദ് ശാഫി, എം കെ ഷമീറ, ആമിനത്ത് ശാക്കിറ, സനാഹിറ എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും എൻ എം റിയാസ് നന്ദിയും പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments