ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം: ജില്ലാതല സമാപന പരിപാടി സംഘടിപ്പിച്ചു.
കാസറഗോഡ് : നവംബർ 18 മുതൽ 24 വരെ സംഘടിപ്പിക്കുന്ന ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല സമാപനവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. മാർപ്പനടുക്ക പാഞ്ചജന്യ സാംസ്കൃതിക ഭാവനത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി കാസറഗോഡ് നിയോജകമണ്ഡലം എം എൽ എ കല്ലട്ര മാഹിൻ ഉദ്ഘാടനം ചെയ്തു. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ യശോദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രേഖ കെ ടി മുഖ്യപ്രഭാഷണം നടത്തി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വരം, കുമ്പടാജെ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രിയങ്ക, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി നയന, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധാമ ഗോസാഡ, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹേഷ അജ്ജിമൂലെ, ബി ട്ടി അബ്ദുല്ലകുഞ്ഞി, മുഹമ്മദ് കുഞ്ഞി എസ്, ഡി ഗീത, ബബിത രേഷ്മ, സൗഭാഗ്യ ലക്ഷ്മി കെ, ആയിശത്ത് മാഷിദ പി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ട്രെയിനിങ് കോഡിനേറ്റർ കെ എൻ അജയ്, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി പി ഹസീബ്, എസ് എ പി എച്ച് എസ് എസ് അഗല്പാടി പ്രിൻസിപ്പൽ സതീഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനോദ് കുമാർ, ഹൈസ്കൂൾ ടീച്ചർ രവി രാജ്, റിട്ടയേർഡ് ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രാമചന്ദ്ര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം തയ്യാറാക്കിയ എ എം ആർ പോളിസി ചടങ്ങിൽ കല്ലട്ര മാഹിൻ എം എൽ എ പ്രകാശനം ചെയ്തു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ കുടുംബാരോഗ്യ കേന്ദ്രം കുമ്പഡാജെ ഫാർമസിസ്റ്റ് എൻ എസ് സുഭാഷ് ക്ലാസ്സെടുത്തു. പരിപാടിയോടനുമ്പന്ധിച്ച് വിദ്യാർത്ഥികളും പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും അണിനിരന്ന ബോധവത്കരണ റാലി, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കുമ്പഡാജെ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം കുമ്പഡാജെ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.“ഏകാരോഗ്യം, ഏക പ്രവർത്തനം: ആന്റിമൈക്രോബിയൽ പ്രതിരോധം ഇപ്പോൾ തന്നെ തടയുക” എന്ന സന്ദേശത്തോടെ നവംബർ 18 മുതൽ 24 വരെയാണ് ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരം ആചരിക്കുന്നത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണികളിൽ ഒന്നായ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്, ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം മൂലം രോഗാണുക്കൾ അവയെ പ്രതിരോധിക്കുന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു. ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ഇല്ലാതാകുന്നതോടെ സാധാരണ അണുബാധകൾ പോലും ചികിത്സിക്കാൻ പ്രയാസമാകുകയും ജീവന് ഭീഷണിയായി മാറുകയും ചെയ്യും. മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിലും സമയക്രമത്തിലും കാലയളവിലും മാത്രം കഴിക്കുക, മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക, ഉപയോഗശൂന്യമായ മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയാതിരിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഓരോരുത്തരും പാലിക്കേണ്ടതുണ്ട്. മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി എന്നിവയെ ഒരുപോലെ ബാധിക്കുന്ന ഈ വെല്ലുവിളിയെ ഏകാരോഗ്യസമീപനത്തിലൂടെയാണ് നേരിടേണ്ടത്. ഇതിന്റെ ഭാഗമായാണ് നവംബർ 18 മുതൽ 24 വരെ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണം സംഘടിപ്പിക്കുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments