* കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ പ്രൗഡോജ്ജലമായ തുടക്കം *
ബോവിക്കാനം : കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ സൗപർണിക ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിച്ചു. ബോവിക്കാനം നഗരം ചുറ്റി പ്രകടനമായി വന്നു സൗപർണിക ഓഡിറ്റോറിയത്തിൽ വച്ച് സംഘാടക സമിതി ചെയർമാൻ വിനോദ് ചെങ്കള പതാക ഉയർത്തിയതോടെ ജില്ലാ സമ്മേളനത്തിന് തുടക്കമായി.
ജില്ലാ പ്രസിഡണ്ട് എ ആർ മോഹനൻ ന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ചന്ദ്രൻ കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് മൂടാങ്കുളം അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി രാജേഷ് കുമാർ പാലക്കാട് സംഘടനയെ പറ്റി വിശദീകരണം നടത്തി. കുടുംബ ക്ഷേമ പദ്ധതി പ്രസ്തി ചന്ദ്രൻ കുടുംബ ക്ഷേമ പദ്ധതിയെ പറ്റി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി പി വി പവിത്രൻ ജില്ലാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ ട്രഷർ മനോജ് വരവുചെലവ് കണക്ക് അവതരിപ്പിച്ചു. കെ ശശി തൃക്കരിപ്പൂർ കുടുംബ ക്ഷേമ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സംഘടനയിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു. സംസ്ഥാന ട്രഷറർ മുഹമ്മദ് ഷാ, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ പി ആർ ശശി, സതീശൻ കണ്ണൂർ, തരിയാക്കുട്ടി, സംസ്ഥാന ജോയിൻ സെക്രട്ടറിമാരായ സിറാജ് കോഴിക്കോട്, പി അരവിന്ദ് ആക്ഷൻ, കുടുംബ ക്ഷേമ പദ്ധതി ട്രഷറർ ആർ രാജ, അഡ്വൈസിംഗ് ബോർഡ് വൈ ചെയർമാൻ പി പി കുഞ്ഞി കണ്ണൻ, ബിനീഷ് കോഴിക്കോട്, തമ്പാൻ, സീതാറാം, ഹരീഷ് ചെന്നിക്കര, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ജില്ലാ ജോയിൻ സെക്രട്ടറി അജിത് ഉദുമ സ്വാഗതവും, മണികണ്ഠൻ ബോവിക്കാനും നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments