കാസര്‍കോട് മെഡിക്കല്‍ കോളജ് 2 വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും: മന്ത്രി നിയമസഭയില്‍
കാസര്‍കോട് മെഡിക്കല്‍ കോളജ് 2 വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും: മന്ത്രി നിയമസഭയില്‍
2 വര്‍ഷത്തിനുള്ളില്‍ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പണം നല്‍കാത്തതു സംബന്ധിച്ച് കരാറുകാരന്‍ കോടതിയില്‍ നല്‍കിയ കേസ് പരിഹരിച്ചതായും മന്ത്രി പറഞ്ഞു. നിയമസഭയില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.
100 സീറ്റുള്ള മെഡിക്കല്‍ കോളജെങ്കിലും ലഭ്യമാക്കാനാണ് ശ്രമം. 273 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതില്‍ 173 തസ്തികകള്‍ അനുവദിച്ചു.
പൂര്‍ണ സജ്ജമാകുമ്പോള്‍ ബാക്കി നിയമനം നടക്കും. ഇടുക്കിയിലും കാസര്‍കോടും തറക്കല്ലിട്ടത് ഒന്നിച്ചാണെങ്കിലും ഇടുക്കിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞത് അവിടത്തെ സാഹചര്യങ്ങള്‍ അനുകൂലമായതിനാലാണ്. ഇടുക്കിയില്‍ ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റിയാണ് അവിടെ മെഡിക്കല്‍ കോളജ് തുടങ്ങിയത്. നേരത്തേ ഒരു ആശുപത്രി അവിടെയുണ്ടായിരുന്നു. കാസര്‍കോട്ടെ സ്ഥിതി വ്യത്യസ്തമാണ്.
പത്തനംതിട്ടയിലെ കോന്നിയില്‍ ജനറല്‍ ആശുപത്രി 10 കിലോമീറ്റര്‍ അടുത്താണ്. ഇതുപയോഗപ്പെടുത്തിയാണ് ഇവിടെ ആശുപത്രി പ്രവര്‍ത്തിപ്പിക്കാനായത്. കാസര്‍കോട് മെഡിക്കല്‍ കോളജുള്ള ഉക്കിനടുക്കയില്‍ നിന്ന് 30 കിലോമീറ്ററോളം ദൂരമുണ്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക്. അതിനെക്കാള്‍ ദൂരമുണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മന്ത്രി പറഞ്ഞു.

No comments