*ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) ജൂലൈ 24 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതിൻ്റെ പ്രചരണാർത്ഥം കാസറഗോഡ് ജില്ലാ വാഹന പ്രചരണജാഥ നടന്നു.*
കുമ്പള : ഓട്ടോ ടാക്സി ചാർജ്ജ് പുതുക്കി നിശ്ചയിക്കുക, പെട്രോളിയo ഉല്പന്നങ്ങളുടെ വില വർദ്ധനവ് തടയുക, ലേബർ കോഡുകൾ റദ്ദ് ചെയ്യുക , വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) ജൂലൈ 24 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതിൻ്റെ പ്രചരണാർത്ഥം കാസറഗോഡ് ജില്ലാ വാഹന പ്രചരണജാഥ കുമ്പളയിൽ സിഐടിയു ജില്ലാ പ്രസിഡണ്ട് ഡോ. വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു.
അബ്ബാസ് മൊഗ്രാൽ അധ്യക്ഷം വഹിച്ചു . ജാഥാ ലീഡർ കെ . ഉണ്ണി നായർ, മാനേജർ പി എ റഹ്‌മാൻ , എ ആർ ധന്യവാദ് , വിട്ടൽ റൈ, വിനോദ് വി, എം സി ദിനേശൻ പ്രസംഗിച്ചു. പി ഇബ്രാഹിം സ്വാഗതം പറഞ്ഞു. ജാഥാ റൂട്ട് ജൂലൈ 15 , 9.30 കാസറഗോഡ്, 10.30 ബോവിക്കാനം , 11 .30 കുണ്ടംകുഴി , 12:30 ഉദുമ , 1 .30 കാഞ്ഞങ്ങാട്, 3 മണി ഒടയം ചാൽ, 3.30 കാലിച്ചാനടുക്കം, 4. 15 നീലേശ്വരം, 5 ചെറുവത്തൂർ, 6.30 തൃക്കരിപ്പൂർ സമാപനം
സമാപന പൊതുയോഗം സിഐടിയു ജില്ലാ സിക്രട്ടറി കെ.വി. ജനാർദ്ദനൻ ഉൽഘാടനo ചെയ്യും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments