Breaking News

*ശസ്ത്രക്രിയയ്ക്കിടെ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം.*

കാസർകോട് : ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. 
ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി-ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്.
ഇന്നലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയ പൂർത്തിയായെങ്കിലും കുഞ്ഞിന്റെ പൾസ് ക്രമാതീതമായി കുറഞ്ഞതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് നടത്തിയ ചികിത്സ ഫലിക്കാതെ ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചു.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കാസർകോട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്മത്ത്, ഇസ്ലം എന്നിവർ സഹോദരങ്ങളാണ്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments