Breaking News

പുല്‍പള്ളിയില്‍ നിരോധനാജ്ഞ; രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

 


വയനാട്ടില്‍ വന്യജീവി ആക്രമണങ്ങള്‍‌ക്കെതിരെ ജനരോഷം അണപൊട്ടിയ പുല്‍പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറവ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേവുമായി ഇന്ന് രാവിലെ പുല്‍പ്പള്ളിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. രാവിലെ പത്തുമണിയോടെ പുല്‍പള്ളിയില്‍ എത്തിച്ച മൃതദേഹം മാറ്റാന്‍ ജനങ്ങള്‍ സമ്മതിച്ചില്ല. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ പൊളിച്ചു. പൊലീസ് രണ്ടുവട്ടം ലാത്തിവീശി. പൊലീസ് ഗോ ബാക്ക് മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ പുല്‍പ്പള്ളി ടൗണില്‍ തുടരുകയാണ്. ജനപ്രതിനിധികള്‍ക്കുനേരെയും പ്രതിഷേധം അണപൊട്ടി. ടി.സിദ്ദിഖിനും ഐ.സി.ബാലകൃഷ്ണനും എതിരെ ഒരുവിഭാഗം പ്രതിഷേധിച്ചു. അതേസമയം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലേക്ക് തിരിക്കും. വാരണസിയില്‍നിന്ന് അഞ്ചുമണിക്ക് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് തിരിക്കും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നല്‍കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.

No comments