Breaking News

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മന്ദിരം മന്ത്രി വി.അബ്ദുൾറഹ്‌മാൻ നാടിന് സമര്‍പ്പിച്ചു.

 

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി (പി.എം.ജെ.വി.കെ) മുഖേന നിര്‍മ്മിച്ച സദ്ഭാവന മന്ദിരം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, സ്‌പോര്‍ട്‌സ്, വഖ്ഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കളയിലാണ് സദ്ഭാവന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1 കോടി 40 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചിലവ്. 75ഓളം പേര്‍ക്ക് ഇരിക്കാന്‍ പറ്റാവുന്ന കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. സൗകര്യപ്രദമായ അടുക്കളയും 30 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഹാളും 4 ടോയ്‌ലറ്റുകളും സദ്ഭാവന മന്ദിരത്തിലുണ്ട്.

 വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഏറെ പിന്നില്‍ നില്‍ക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തെ സാമൂഹ്യപരമായി മുന്നിലെത്തിക്കുക, വിദ്യാഭ്യാസപരമായി പുരോഗതി നേടാനും തൊഴില്‍ പരിശീലനവും സംഘടിപ്പിക്കുക, പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുക, മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. 

എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബാദരിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു

No comments