കാസര്‍കോട് ജില്ലാ സാമൂഹ്യ നീതി വകുപ്പ് പദ്ധതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കാസര്‍കോട് വയോജനങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് ജില്ലാ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ക്ലാസ്സുകളിലൂടെ ലക്ഷ്യമിടുന്നത്. അഡ്വ.നസീര്‍, സാമൂഹ്യ നീതി ഓഫീസ് ജൂനിയര്‍ സുപ്രണ്ട് പി.കെ.ജയേഷ് കുമാര്‍, പി.ഷിജു എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഫൈസല്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാരന്‍ കുതിരപ്പാടി, ഹനീഫ പാറ ചെങ്കള എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ നീതി ഓഫീസ് ജൂനിയര്‍ സുപ്രണ്ട് പി.കെ.ജയേഷ് കുമാര്‍ സ്വാഗതവും കാസര്‍കോട് മെയിന്റ്‌നന്‍സ് ട്രിബൂണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.പ്രസീത നന്ദിയും പറഞ്ഞു.

No comments