Breaking News

പൊതു തിരഞ്ഞെടുപ്പ്; ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു



ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ചെങ്കള പഞ്ചായത്തിലെ 21ആം വാര്‍ഡായ റഹ്മാനിയ നഗറിലെ ഷറഫുദ്ദീനെ ഭിന്നശേഷി സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി കളക്ടര്‍ സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ആര്യ പി. ജോണ്‍, ചെങ്കള പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അദീബ അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു. കളക്ടര്‍ നാട്ടുകാരുമായി വിവിധ വിഷയങ്ങളില്‍ സംവദിച്ചു. റഹ്മാനിയ നഗറിലെ അങ്കൺവാടിയിലെ ചോര്‍ച്ചയും ചുറ്റുമതില്‍ നിര്‍മ്മാണവും അങ്കൺവാടി ടീച്ചര്‍ ബാലാമണി കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് അങ്കൺവാടിയുടെ ആവശ്യങ്ങള്‍ പരിശോധിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

No comments