ആന വിരണ്ട് ഓടുന്നതിനിടെ യുവാക്കള്‍ തമ്മിലടിച്ചു; കുത്തേറ്റ് ഗുരുതരപരുക്ക്
ആലപ്പുഴ ചന്തിരൂരിൽ ക്ഷേത്രോൽസവത്തിനിടെ ആനവിരണ്ടപ്പോൾ ജനങ്ങൾ ഭയന്ന് ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി 22 കാരനായ ആൽബിനാണ് (22) കുത്തേറ്റത്. ഗുതരാവസ്ഥയിൽ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൽബിൻ അപകട നില തരണം ചെയ്തു. മുൻ വൈരാഗ്യത്തെ തുടർന്ന് കുത്തിയതെന്നാണ് സൂചന. കുത്തിയവരെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചന്തിരൂർ കുമർത്തുപടി ക്ഷേത്രോൽസവത്തിനിടെയാണ് ആന വിരണ്ടോടിയത്. ഇതിനു മുൻപ് രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രതിയെക്കുറിച്ചു വിവരം ലഭിച്ചെന്നും മുൻ വൈരാഗ്യത്തെ തുടർന്നാണു ആൽബിനെ പ്രതി കുത്തിയതെന്നും പൊലീസ് പറഞ്ഞു.

No comments