Breaking News

കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം; വീണ്ടും ചര്‍ച്ച നടത്തും; സംഘര്‍ഷം തുടരുന്നു

 


പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റിനും പോലീസ് പ്രയോഗിക്കുന്നതിനിടെ സമരം തുടരുന്ന കർഷകരും കേന്ദ്ര സർക്കാരും ഇന്ന് ചർച്ച നടത്തും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ചണ്ഡിഗണ്ഡിൽ വൈകിട്ട് 5 മണിക്കാണ് ചർച്ച സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം, കിസാൻ മസ്ദൂർ സംഘർഷ് സമിതി എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും.

താങ്ങ് വില ഉറപ്പാക്കാൻ നിയമം എന്നതിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ. നിലപാട് വ്യക്തമാക്കുന്നതിനൊപ്പം ശംഭു അതിർത്തിയിലെയും ഹരിയാനയിലെയും പോലീസ് നടപടിയിലും അതിർത്തികൾ പൂർണ്ണമായും അടച്ചതിലുമുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കും. പോലീസ് നടപടിയിൽ ശംഭു അതിർത്തിയിലെ 40 ഓളം കർഷകർക്ക് കൂടി പരിക്കേറ്റു.

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബികെ യു ഉഗ്രഹൻ. പഞ്ചാബിൽ 12 മുതൽ വൈകിട്ട് 4 വരെ റെയിൽവേ ട്രാക്കുകൾ ഉപരോധിക്കും. പോലീസ് നിയന്ത്രണങ്ങളെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷമായതിനാൽ ബോർഡ് എക്സാമുകൾ എഴുതുന്ന വിദ്യാർഥികൾ കൃത്യസമയം പാലിക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് സിബിഎസ്ഇ നിർദേശിച്ചു

No comments