വന്യജീവി ആക്രമണം തടയാൻ സാധ്യമായത് എല്ലാം ചെയ്യും, നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രവർത്തിക്കുന്നത് : മന്ത്രി എ കെ ശശീന്ദ്രൻ
വന്യജീവി ആക്രമണം തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അടിയന്തര നോട്ടീസിൽ ഉള്ളത് ഗൗരവമേറിയ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ആണെന്നും എന്നാൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഗുണം ചെയ്യില്ല എന്നതാണ് സർക്കാർ നിലപാട് എന്നും നിയമസഭയിൽ പറഞ്ഞു. നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനംമന്ത്രിയുടെ ചുമതല വനം വന്യ ജീവികളുടെ സംരക്ഷണമാണ്. എന്നാൽ സർക്കാരിന്റെ ചുമതല ജനങ്ങളുടെയാകെ സംരക്ഷണമാണെന്നും ഇതിന് രണ്ടിനും ഇടയിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

No comments