Breaking News

വിഗ്രഹം നശിപ്പിച്ചവനെ വെറുതേ വിടരുത്'; കള്ളന് നേരെ രോഷപ്രകടനവുമായി ഭക്തർ. Don't just let him who destroyed the idol'; Devotees expressed their anger against the thief.

 

പത്തനംതിട്ടയിലെ ക്ഷേത്രത്തില്‍ കവര്‍‌ച്ച നടത്തിയ കള്ളന് നേരെ രോഷപ്രകടനവുമായി ഭക്തര്‍. ഇലന്തൂര്‍ ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ക്കുകയും പ്രതിഷ്ഠകള്‍ നശിപ്പിക്കുകയും ചെയ്ത കള്ളന് നേരെയാണ് ഭക്തരുടെ രോഷ പ്രകടനം. മോഷണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന പെരുനാട് സ്വദേശി സുരേഷിനെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇനിയും രണ്ട് പ്രതികളെക്കൂടി കിട്ടാനുണ്ട്.

തെളിവെടുപ്പിന് ഇറങ്ങുമ്പോള്‍ നെഞ്ചുവേദനയെടുക്കുന്നു എന്നു പറഞ്ഞ സുരേഷിനെ ഇസിജി എടുത്ത ശേഷമാണ് തെളിവെടുപ്പിന് എത്തിച്ചത്. സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ തന്നെ കള്ളനെ കാണാന്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു.

കാണിക്ക വഞ്ചികളിലെ പണം കവര്‍ന്ന സംഘം ഉപദേവതാ പ്രതിഷ്ഠകള്‍ എടുത്തെറിഞ്ഞിരുന്നു. ഗണപതി വിഗ്രഹത്തിന്‍റെ പ്രഭ വലിച്ചെറിഞ്ഞ സംഘം ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠയും പിഴുതെറിഞ്ഞു. ഇതാണ് ഭക്തരെ ചൊടിപ്പിച്ചത്. സംഭവ സ്ഥലത്ത് എത്തിച്ചശേഷം വളരെ കരുതലോടെയാണ് കള്ളനെ പൊലീസ് പുറത്തിറക്കിയത്. പൊലീസിനോട് കള്ളന്‍ കവര്‍ച്ചാ രീതി കള്ളന്‍ വിവരിച്ചു.

തെളിവെടുപ്പ് കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോഴാണ് കള്ളന്‍മാരെ നേരിട്ട് കണ്ട് തിരിച്ചറിഞ്ഞ ഭക്തയായ ലളിത നായരുടെ പ്രതിഷേധം. കള്ളന് മുന്നില്‍ ചെന്ന് ശകാരിക്കുകയും വെറുതേ വിടരുത് എന്ന് പറയുകയും ചെയ്ത ലളിത നായര്‍ വിഗ്രഹം നശിപ്പിച്ചതാണ് തന്നെ ചൊടിപ്പിച്ചതെന്ന് വ്യക്തമാക്കി. ചെറിയ തുകയാണ് നഷ്ടപ്പെട്ടതെങ്കിലും പുനപ്രതിഷ്ഠയും ശുദ്ധിക്രിയകളും അടക്കം ചടങ്ങുകള്‍ക്കായി ക്ഷേത്രത്തിന് വലിയ ചെലവ് വരും.

No comments