* കെ.എം.സി.സി. ബഹ്റൈൻ ഉദുമ മണ്ഡലം കമ്മിറ്റി പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറ്റം തൈരാ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്നു.*
ഉദുമ : കെ.എം.സി.സി. ബഹ്റൈൻ ഉദുമ മണ്ഡലം കമ്മിറ്റി പണി പൂർത്തീകരിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റം ജൂലൈ 19-ന് തൈരാ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്നു.*
കെ.എം.സി.സി. ബഹ്റൈൻ ഉദുമ മണ്ഡലം പ്രസിഡന്റ് റഹ്മാൻ കട്ടക്കാൽ അധ്യക്ഷത വഹിച്ചു.
ഉദുമ എംഎൽഎ കെ . നീലകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു.
കെ.എം.സി.സി. ബഹ്റൈൻ കാസർകോട് ജില്ല ജനറൽ സെക്രട്ടറി *റിയാസ് പട്ല* സ്വാഗതം ആശംസിച്ചു.
ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് *കല്ലട്ര അബ്ദുൽ ഖാദർ ഹാജി* മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ *മൊയ്തു തൈരക്ക്* വീടിന്റെ താക്കോൽ കൈമാറി.
കെ.എം.സി.സി. ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് *സലീം തളങ്കര* കണ്ണൂർ യൂണിവേഴ്സിറ്റി എം എ അറബിക് യൂണിവേഴ്സിറ്റി ടോപ്പർ ആയി നാടിന്റെ അഭിമാനമായ ഫാത്തിമ എം എക്ക് സ്നേഹപരം കൈമാറി.
യുഡിഫ് മണ്ഡലം കൺവീനറും മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ ബി മുഹമ്മദ് കുഞ്ഞി , കെഎംസിസി ബഹ്‌റൈൻ വനിതാ വിങ്ങ് ജനറൽ സെക്രട്ടറി അഫ്ര മുഹ്സിൻ ചെമ്മനാട്,കെഎംസിസി ബഹ്‌റൈൻ മണ്ഡലം ട്രഷറർ റിയാസ് എടനീർ, കെഎംസിസി ബഹ്‌റൈൻ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് മാരായ അബൂ ഇസ്സത്, മനാഫ് ചെമ്മനാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് ബാവിക്കര, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഖാദർ ആലൂർ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിബി കെ ഷാ, കെഎംസിസി ഉദുമ കോഡിനേറ്റർ അബ്ബാസ് ചെമ്മനാട് , അഷ്റഫ് പൈക്ക, സവാദ് പൊവ്വൽ, മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും കെഎംസിസിയുടെയും പോഷക സംഘടനകൾ നേതാക്കൾ ആശംസകൾ അറിയിച്ചു.
കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറി യാസിർ കുന്നിൽ നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments