Breaking News

കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് NYL പ്രതിഷേധ മാർച്ചും ധർണയും നടത്തി

കാസർഗോഡ് : കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വിദ്യാർത്ഥി മുഹമ്മദ് ഇയാസ് മരണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് (NYL) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ആശുപത്രിക്ക് മുന്നിൽ ധർണയും സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് പി. എച്ച്. ഹനീഫ അധ്യക്ഷനായി. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം. ഇബ്രാഹിം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം അഭിവാദ്യ പ്രസംഗം നടത്തി.സി.കെ. നാസർ, ഷബീർ ഹസ്സൻ, അബ്ദുൽ റഹ്മാൻ കൊളവയൽ, ഇ. എൽ. നാസർ കൂളിയങ്കാൽ, മൊയ്തീൻ കുഞ്ഞി കളനാട്, കെ. കെ. അബ്ബാസ്, മൊയ്തു ഹദ്ദാദ് നഗർ, ശിഹാബ്  തുരുത്തി, അഷ്റഫ് തുരുത്തി, ഹനീഫ് തുരുത്തി, നംഷി തുരുത്തി, റഹ്മാൻ തുരുത്തി, സലാം തുരുത്തി, സിദ്ധീഖ് ചെങ്കള, നൗഷാദ് വെള്ളയിൽ, റഹീം ബെണ്ടിച്ചാൽ, ഷുക്കൂർ ഏരിയാൽ തുടങ്ങിയവർ പ്രതിഷേധ മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.

പ്രതിഷേധ മാർച്ചിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് പോലീസ് വൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്ത പ്രതിഷേധം സമാധാനപരമായാണ് സമാപിച്ചത്.

പ്രതിഷേധത്തിനിടെ വിദ്യാർത്ഥി മുഹമ്മദ് ഇയാസിന്റെ മരണത്തിൽ സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും, ചികിത്സാ മേഖലയിലെ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും, മരണപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന് നീതിയും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments