Breaking News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; 4 പേർക്ക് പരുക്ക്


മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. കാർ യാത്രികരായ നാലുപേരെ പരുക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിൽ ഉണ്ടായിരുന്ന ആംബുലൻസ് ആണ് അപകടം ഉണ്ടാക്കിയത്.മുഖ്യമന്ത്രിയുടെ വാഹനത്തിനും ഒപ്പം ഉണ്ടായിരുന്ന പൊലീസ് വാഹനങ്ങൾക്കും അല്പം പിന്നിലായി ഉണ്ടായിരുന്ന ആംബുലൻസ് കാറിനെ ഇടിക്കുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല

No comments