മൂന്നുനാൾ നീണ്ട ത്യാഗരാജ പുരന്ദരദാസ സംഗീതാരാധനയ്ക്ക് കൊടിയിറങ്ങി.
കാഞ്ഞങ്ങാട്: മൂന്നുനാൾ നീണ്ട ത്യാഗരാജ പുരന്ദരദാസ സംഗീതാരാധനയ്ക്ക് കൊടിയിറങ്ങി. സമാപന ദിവസം നടന്ന കച്ചേരിയിൽ ഡോ. ബൃന്ദ മാണിക്കവാസകം പാടി. പുരന്ദരദാസർ നാട്ടരാഗത്തിൽ ചിട്ടപ്പെടുത്തിയ 'ജയ ജയ ജാനകീകാന്ത' എന്ന കൃതിയോടെ കച്ചേരി ആരംഭിച്ചു. കേദാരഗൗള രാഗത്തിൽ 'തുളസീബില്വ' എന്ന ത്യാഗരാജ കീർത്തനം വിസ്തരിച്ചു പാടി. ഗണരാജ് കാർലെ വയലിനിൽ പിന്തുണയേകി. മൃദംഗത്തിൽ എസ്.വി. രമണിയും ഘടത്തിൽ ശ്രീജിത്ത് വെള്ളാറ്റഞ്ഞൂരും തനിയാവർത്തനം വായിച്ചു. തുടർന്ന് ആഞ്ജനേയോത്സവത്തോടെ സംഗീതാരാധനയ്ക്ക് സമാപനമായി
Post Comment
No comments