Home/
Unlabelled
/രണ്ടാമത് ഫ്‌ളൈ ഓവർ താഴ്ത്തി പണിത് ചെർക്കള ടൗൺ വീണ്ടും ഒന്നര മീറ്റർ കുഴിക്കാൻ നീക്കം. ആക്ഷൻ കമ്മിറ്റി സമര വിളംബരം നടത്തി. നിർമ്മാണ ജോലി സമര സമിതി നിർത്തി വെപ്പിച്ചു.
രണ്ടാമത് ഫ്‌ളൈ ഓവർ താഴ്ത്തി പണിത് ചെർക്കള ടൗൺ വീണ്ടും ഒന്നര മീറ്റർ കുഴിക്കാൻ നീക്കം. ആക്ഷൻ കമ്മിറ്റി സമര വിളംബരം നടത്തി. നിർമ്മാണ ജോലി സമര സമിതി നിർത്തി വെപ്പിച്ചു.
ചെർക്കള: ദേശീയ പാത 66 ൽ കേരളത്തിൽ എവിടെയും കാണാത്ത രീതിയിൽ ചെർക്കള ടൗണിൽ നിർമ്മാണം നടത്തുന്ന മേഖ എഞ്ചിനീയറിങ് കമ്പനിയുടെ നിർമ്മാണത്തിനെതിരെ ചെർക്കള എൻ എച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര വിളംബര സംഗമം നടത്തി. ചെർക്കളയിൽ മാത്രം ഉണ്ടാക്കിയ ഭൂനിരപ്പിന് ആനുപാതികമല്ലാത്ത സർവീസ് റോഡ് നിർമ്മാണതിന് ഹേതുവായ താഴ്ത്തിക്കൊണ്ടുള്ള ഫ്‌ളൈ ഓവർ നിർമ്മാണത്തിന്റെ ഭവിഷ്യത്തുകൾ തുറന്ന് കാട്ടിക്കൊണ്ട് ജില്ലാ കളക്ടർക്കും ദേശീയ പാത അതോറിട്ടിക്കും നൽകിയ കത്തിന്റെ മറുപടിയിൽ നൽകിയ ഉറപ്പിന്റെ ലംഘനത്തിനെതിരെയാണ് എൻ.എച്ച്. ആക്ഷൻ കമ്മിറ്റി ചെർക്കള സമര വിളംബര സംഗമം നടത്തിയത്. ഒന്നര മീറ്റർ താഴ്ത്തി ആരംഭിച്ച പുതീയ ഫ്‌ളൈ ഓവർ നിർമ്മാണജോലി സമരസമിതി പില്ലറിന് മുകളിലേക്ക് കയറിക്കൊണ്ട് നിർത്തി വെപ്പിച്ചു. ജോലിക്കാർ ഇറങ്ങിപ്പോയി.
സമര സമിതിക്ക് ഡി പി ആറും മാസ്റ്റർ പ്ലാനും അനുവദിക്കുക, താഴ്ത്തി നിർമ്മിക്കുന്ന രണ്ടാമത് ഫ്‌ളൈ ഓവർ ഉയർത്തുക, സർവീസ് റോഡ് നിലവിലെ ഭൂനിരപ്പിന് ആനുപാതികമായി മാത്രം ചെയ്യുമെന്ന ദേശീയ പാത അതോറിറ്റിയുടെ ഉറപ്പ് പാലിക്കുക, ടൗൺ ഒരു കാരണവശാലും കുഴിക്കാൻ അനുവദിക്കില്ല, ഓവ് ചാൽ ശാസ്ത്രീയമാക്കുക, ദേശീയ പാത രണ്ടാം റീച്ച് തുടങ്ങുന്ന ഇടം മുതൽ ചട്ടൻചാൽ വരെ പുതീയ എസ്റ്റിമേറ്റ് തയ്യറാക്കുക, ഭൂ പ്രകൃതിയെ സംരക്ഷിക്കുക, മൂന്നാമത് ഫ്‌ളൈ ഓവർ 500 മീറ്റർ നീട്ടി ടൗണിൽ നിന്നും ഉയർത്തി പണിയുക, മണ്ണ് മാന്തിയ കുന്നുകൾക്ക് ആർ സി സി വാൾ പണിത് യാത്രക്കാരെയും വീട്ടുകാരെയും സുരക്ഷിതരാക്കുക, കുണ്ടടുക്കയിൽ താറുമാറായ കൃഷി ഇടങ്ങളും പുര ഇടവും പൂർവ്വ സ്ഥിതിയിൽ ആക്കുക, ഭൂനിരപ്പിൽ നിന്നും താഴ്ത്താതെ യാത്രക്കാരെയും വ്യാപാരികളെയും കാൽനടക്കാരെയും സുരക്ഷിതരാക്കുക, വി കെ പാറയിൽ നിർമ്മാണ കമ്പനി തകർത്ത റോഡ് പുതുക്കി പണിയുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങളാണ് സമര സമിതി ഉയർത്തിയത്. ഇത് സംബന്ധിച്ച പുതീയ കത്ത് ഇന്ന് ജില്ലാ കളക്ടർക്ക് നൽകുമെന്നും, ചട്ടൻചാൽ മുതൽ ചെർക്കള വരെയുള്ള മുഴുവൻ സമര സമിതിയെയും ഒന്നിപ്പിച്ച് നിർമ്മാണ കമ്പനിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ചെയർമാൻ മൂസ്സ ബി ചെർക്കള ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. സമര വിളംബര സംഗമം ആക്ഷൻ കമ്മിറ്റി ചെയർമാൻ മൂസ്സ ബി ചെർക്കള ഉൽഘാടനം ചെയ്തു. ബൽറാജ് ബേർക്ക അധ്യക്ഷത വഹിച്ചു. ഇഖ്‌ബാൽ ചേരൂർ, അബ്ദുൽ റഹ്മാൻ ധന്യവാദ്, ഷാഫി ഇറാനി, സുലൈഖ മാഹിൻ, അഡ്വക്കറ്റ് നാസർ കനിയടുക്കം, സി എച്ച് മുഹമ്മദ് കുഞ്ഞി ബെവിഞ്ച, ഇ മുഹമ്മദ് ഖാളി, ഷുക്കൂർ ചെർക്കളം, സി കെ എം മുനീർ എന്നിവർ പ്രസംഗിച്ചു. സലീം മൗലവി ബേർക്ക, നാസർ ധന്യവാദ്, ഹാഷിം ബമ്പ്രാണി, ഹനീഫ ചെർക്കള, ജുനൈദ് ചെർക്കള, പൈച്ചു ചെർക്കള, കന്തൽ മുഹമ്മദ് ദാരിമി, അബൂബക്കർ ചേരൂർ, അസീസ് കോലാച്ചിയടുക്കം, അസീസ് മിൽമ, മൻസൂർ താലോലം, റഫീഖ് സി, ഷാഫി ബേർക്ക നാസർ ചെർക്കളം സ്വാഗതവും സി എച്ച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര നന്ദിയും പറഞ്ഞു.
രണ്ടാമത് ഫ്‌ളൈ ഓവർ താഴ്ത്തി പണിത് ചെർക്കള ടൗൺ വീണ്ടും ഒന്നര മീറ്റർ കുഴിക്കാൻ നീക്കം. ആക്ഷൻ കമ്മിറ്റി സമര വിളംബരം നടത്തി. നിർമ്മാണ ജോലി സമര സമിതി നിർത്തി വെപ്പിച്ചു.
Reviewed by News Room
on
August 20, 2024
Rating: 5
No comments