മഞ്ചേശ്വരം: കേരള കർണാടക അതുർഥി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുഞ്ചത്തൂർ പീസ് ക്രിയേറ്റീവ് സ്‌കൂളിൽ പൊതു തെരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ കുട്ടികളുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തുകളിൽ വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തി. സ്കൂൾ ഐഡി കാർഡ് ഉപയോഗിച്ച് കൈവിരലിൽ മഷി പുരട്ടി ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. 5 മുതൽ 8 വരെയുള്ള ക്ലാസുകളിലായി 65 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. തെരഞ്ഞെടുപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ലീഡറായി എട്ടാം ക്ലാസിലെ മൊഹമ്മദ് ഫായിസ്, പെൺകുട്ടികളുടെ വിഭാഗം സ്കൂൾ ലീഡറായി എട്ടാം ക്ലാസിലെ ആംന കദീജ, ഉപ നായകനായി എട്ടാം ക്ലാസിലെ അബ്ബാസ് വസ്ഫി, ഉപ നായികയായി എട്ടാം ക്ലാസിലെ ഫാത്തിമ ഹുദാ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ ഖാദർ, ഇസ്ലാമിക് എച്ച് ഒ ഡി മൊഹമ്മദ് സുഹൈബ്, അധ്യാപകന്മാരായ മുഹമ്മദ് ബിൻ മാനൗഫ്, യൂസഫ്, അമിന, ശദീദ, ഐഷ സഫ്രിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തി മാതൃകയായി
Reviewed by News Room
on
August 20, 2024
Rating: 5
No comments