Breaking News

സുരക്ഷിത ഇടംതേടി ഇസ്രായേലികള്‍; 40,000 പേർ വിവിധ രാജ്യങ്ങളിൽ കുടിയേറി, പത്ത് ലക്ഷം ഇസ്രായേലികള്‍ വിദേശ രാജ്യങ്ങളുടെ പാസ്പോർട്ടുകള്‍ സ്വന്തമാക്കി

 



തെല്‍ അവീവ്: 2024ന്റെ തുടക്കം മുതല്‍ ഇസ്രായേലില്‍നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന് കണക്കുകള്‍.


യുദ്ധത്തിന് മുമ്ബുള്ളതിനേക്കാള്‍ കുടിയേറ്റം മൂന്നിരിട്ടിയായി ഉയർന്നിട്ടുണ്ടെന്ന് ഇസ്രായേലി മാധ്യമമായ 'മാരിവ്' റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 40,000 ഇസ്രായേലികളാണ് സുരക്ഷിത ഇടം തേടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഓരോ മാസവും 2000ത്തോളം പേരുടെ വർധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.


വലിയൊരു യുദ്ധം ഉണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് പത്ത് ലക്ഷം ഇസ്രായേലികള്‍ സമീപവർഷങ്ങളില്‍ വിദേശ പാസ്പോർട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ വലിയ രീതിയിലുള്ള പണവും ഇസ്രായേലികള്‍ വിദേശത്ത് നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. 2024ലെ ആദ്യ ഏഴ് മാസത്തിനിടെ ഏഴ് ബില്യണ്‍ ഡോളറാണ് വിദേശത്ത് ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുള്ളത്.


ഇത്രയും ആളുകള്‍ കുടിയേറുന്നത് 'മസ്തിഷ്ക ചോർച്ച' ആയിട്ടാണ് 'മാരിവ്' വിലയിരുത്തുന്നത്. ഡോക്ടർമാർ, ശാസ്ത്രജ്ഞർ, ഫാർമസിസ്റ്റുകള്‍, ഹൈടെക് വിദഗ്ധർ എന്നിവരെല്ലാം സുരക്ഷിത ഇടം തേടിപ്പോകുന്നതിനാല്‍ ഇത് ഇസ്രായേലില്‍ ഗുരുരത പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


യുദ്ധം ആരംഭിച്ചശേഷം വിദേശത്തുനിന്ന് ഇസ്രായേലിലേക്ക് വരുന്നവരുടെ എണ്ണവും വലിയരീതിയില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം എട്ട് മാസത്തിനിടെ 42 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2024 ജനുവരി മുതല്‍ ആഗസ്റ്റ് വരെ 23,183 പേരാണ് ഇസ്രായേലിലെത്തിയത്. കഴിഞ്ഞവർഷമിത് 39,857 പേരായിരുന്നു.


ജൂത ഏജൻസിയുടെ കണക്ക് പ്രകാരം പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായുള്ള രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ ആളുകള്‍ ഈ വർഷമെത്തിയത്. 14,514 പേർ റഷ്യയില്‍നിന്നും 693 പേർ യുക്രെയിനില്‍നിന്നും 546 പേർ ബെലാറസില്‍നിന്നും എത്തി. കഴിഞ്ഞവർഷത്തെ കണക്കുവെച്ചു നോക്കുമ്ബോള്‍ 49 ശതമാനം കുറവാണ് ഈ രാജ്യങ്ങളില്‍നിന്ന് ഉണ്ടായത്.


യുദ്ധം ആരംഭിച്ചശേഷം സാമ്ബത്തികമായും വലിയ പ്രതിസന്ധി രാജ്യം നേരിടുന്നുണ്ട്. വിദേശത്തുനിന്ന് സഞ്ചാരികള്‍ എത്താത്തതിനാല്‍ ടൂറിസം മേഖല പാടെ നിലച്ചു. യുവാക്കളെ സൈനിക സേവനത്തിന് നിർബന്ധിക്കുന്നതിനാല്‍ തൊഴില്‍മേഖലയും പ്രതിസന്ധിയിലാണ്. ഇതിന് പുറമെയാണ് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണവും വർധിക്കുന്നത്.


ഗസ്സയിലും ലബനാനിലും ഇസ്രായേല്‍ ആക്രമണം കനപ്പിക്കുമ്ബോഴാണ് സ്വന്തം രാജ്യത്തുനിന്ന് ആളുകള്‍ വിദേശത്തേക്ക് കുടിയേറുന്നത്. ഹിസ്ബുല്ലയുടെ ആക്രമണം തുടരുന്നതിനാല്‍ അധിനിവേശ വടക്കൻ ഇസ്രായേലില്‍നിന്ന് ലക്ഷക്കണക്കിന് കുടിയേറ്റക്കാരാണ് മധ്യ ഇസ്രായേലിലേക്കടക്കം പലായനം ചെയ്തിട്ടുള്ളത്.


തെല്‍ അവീവിനെ അടക്കം ലക്ഷ്യമിട്ടുള്ള ഇറാന്റെയും ഹിസ്ബുല്ലയുടെയുമെല്ലാം മിസൈലുകളും ഇസ്രായേലികളില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും അപായ സൈറണുകള്‍ മുഴങ്ങുന്നതിനാല്‍ സുരക്ഷിത ബങ്കറുകളില്‍ മണിക്കൂറുകളോളം കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് ജനം. ഇത് കൂടാതെ കഴിഞ്ഞ ആഴ്ചകളിലായി ഇസ്രായേലി നഗരങ്ങളിലുണ്ടായ വെടിവെപ്പും കത്തിക്കുത്ത് ആക്രമണവുമെല്ലാം സ്ഥിതി ഗരുതരമാക്കുന്നു. വെടിവെപ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്


Advt. 

കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു


*NAZCO WOOD AND FURNITURE*


Opp Panchayath Office, Cherkalam

Mobile:  -*9645 280 392 * 

     

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107               വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

 https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments