Breaking News

നിരപരാധികളെ അകാരണമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് ജനമൈത്രി പോലീസിൽ തുടരാൻ കഴിയുന്നത്


ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗോൾഡൻ അബ്ദുൽ റഹ്മാൻ ന്റെ ഫേസ്ബുക് പോസ്റ്റ്‌.

കാസർഗോഡ് ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തവും പോലീസിനാണ്. നിത്യ ചെലവിനും ചികിത്സാചെലവിനും വേണ്ടി ഓട്ടോ ഓടിച്ചിരുന്ന സത്താറിനെ നിസ്സാരമായ കാര്യത്തിനാണ് പോലീസിന്റെ ദ്രോഹം ഏറ്റുവാങ്ങേണ്ടി വന്നത്. കരഞ്ഞപേക്ഷിച്ചിട്ടും ഓട്ടോ വിട്ടുകൊടുത്തില്ല. എന്തൊരു അഹംഭാവമാണ്, ധാർഷ്ട്യമാണ്, ക്രൂര മനസ്സിന് ഉടമകളാണ് ഈ പോലീസുകാർ.


അബ്ദുൽ സത്താറിന്റെ ഓട്ടോ പിടിച്ചു വെക്കുകയും ഒരു ദയയും കാണിക്കാതെ വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തത് മഞ്ചേശ്വരം മുൻ എസ്.ഐ ആയിരുന്ന അനൂപ് ആയിരുന്നു. എന്നെ കള്ളക്കേസിൽ കുടുക്കുകയും നാല് ദിവസം ഞാൻ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. എന്റെ സുഹൃത്തുക്കൾ 72 ദിവസം ജയിലിൽ കിടന്നു. ഇങ്ങനെ നിരപരാധികളെ അകാരണമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് ജനമൈത്രി പോലീസിൽ തുടരാൻ കഴിയുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് പകരം ജില്ലയിലെ മറ്റൊരു പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി ആ വ്യക്തിയെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ്. ഈ അനീതി അവസാനിപ്പിക്കണം.


ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരും.      

  വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

 https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

Advt. 
കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു

*NAZCO WOOD AND FURNITURE*

Opp Panchayath Office, Cherkalam
Mobile:  -*9645 280 392


No comments