*കേരള പോലീസിന്റെ ദീപശിഖ പുറപ്പെട്ടു*
കാസർഗോഡ് : കേരള പോലീസ് അതിലറ്റിക് മീറ്റിന്റെ ഭാഗമായി കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ദീപശിഖ പ്രയാണം ആരംഭിച്ചു. കാസർഗോഡ് ടൗൺ ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 7 മണിക്ക് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബോട് കൂടി പരിപാടിക്ക് തുടക്കം കുറിച്ചു. ശേഷം എംപി രാജ്മോഹൻ ഉണ്ണിത്താൻ മാരതോൺ റിലെ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ എ കെ എം അഷ്‌റഫ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, മുനിസിപ്പൽ ചെയർമാൻ ഷാഹിന സലീം എന്നിവർ സംസാരിച്ചു. പ്രമുഖ കായികതാരങ്ങളായ ജഗദീഷ് കുമ്പള മുഹമ്മദ് റാഫി എന്നിവർ ചേർന്ന് ദീപശിഖ ജാഥ ക്യാപ്റ്റൻ ആർ ആർ ആർ എഫ് കമാൻഡന്റ് ശക്തി സിംഗ് ആര്യക്ക് ദീപശിഖ കൈമാറി.
ജില്ലാ പോലീസ് മേധാവി പി നിഥിൻ രാജ് സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ തൂഫാൻ വാഹനം കർട്ടൻ ഉയർത്തി ഉയർത്തി ഉദ്ഘാടനം ചെയ്തു. എംപി, എം എൽ എമാർ ജില്ലാ കളക്ടർ, പോലീസ് മേധാവി എന്നിവർ ചേർന്ന് മാരതോൺ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കാസർകോട് നഗരത്തിൽ മാരത്തോൺ നടന്നു. മാരത്തോണിൽ 800ലധികം പേർ പങ്കെടുത്തു. ലയൻസ് ക്ലബ്, വ്യാപാരി വ്യവസായി സംഘടനകൾ, വാമോസ് തളങ്കര, എൻഎസ്എസ് എൻ സി സി എസ് പി സി കാഡറ്റുകൾ നവോദയ സ്കൂളിലെ ബാന്റ് പാർട്ടി എസ് പി സി അലുമിനി എന്നിവർ മാരത്തോണിൽ പങ്കെടുത്തു. സ്പോർട്സ് ആണ് ലഹരി എന്ന സന്ദേശം ഉയർത്തിയാണ് ഈ യാത്ര നടക്കുന്നത് കാസർകോട് നിന്നും ആരംഭിച്ച യാത്ര എട്ടാം തീയതി വൈകുന്നേരം തിരുവനന്തപുരത്ത് അവസാനിക്കും. അതോടെ കേരള പോലീസ് അത്ലറ്റിക് മീറ്റ് ആരംഭിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments