വിദ്യാർത്ഥികളിൽ റോഡ് മുറിച്ചു കടക്കുമ്പോഴുള്ള അപകടങ്ങൾ വർദ്ധിക്കുന്നു ഗൗരവത്തോടെ കാണണമെന്നും സുരക്ഷ ശക്തമാക്കണമെന്നും*പിഡിപി*.
കുമ്പള :റോഡുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ശക്തമാകണമെന്ന് പിഡിപി മുൻ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മൂസ അട്ക്ക അതേ സ്കൂളിലെ അതേവാൻ കുട്ടികൾക്ക് ഇടിച്ച സംഭവമുണ്ട് റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വരുന്ന മറ്റു വാഹനം വന്ന് ഇടിച്ച് അപകടം സംഭവിച്ച കാര്യവും നമ്മുടെ മുമ്പിലുണ്ട് സ്കൂൾ ബസ് ജീവനക്കാർ വിദ്യാർഥികളുടെ സുരക്ഷ ഗൗരവമായി കാണണം വിദ്യാലയങ്ങളുടെ മുമ്പിൽ വാഹനത്തിന്റെ വേഗത കുറക്കാൻ വേണ്ടിയുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണം അതിരാവിലെയും രാത്രിയും മദ്രസയിൽ മതപഠനത്തിന് വേണ്ടി പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കളും നാട്ടുകാരും ജാഗ്രത പുലർത്തണം അമിത വേഗതയിൽ വരുന്ന വാഹനവും അതുപോലെ കൂട്ടമായി വരുന്ന തെരുവുനായ്ക്കളും കുട്ടികൾക്ക് ഭീഷണിയായിട്ടുണ്ട് ബന്തിയോട് അട്ക്ക വളയം റോഡിന് മുൻവശം ഒരുപാട് ചെറുതും വലുതുമായ അപകടങ്ങൾ നിത്യേന സംഭവിക്കുന്നു അമിത വേഗതയാണ് കാരണം തൊട്ടുമുമ്പിൽ രാവിലെയും വൈകുന്നേരവും മദ്രസ പ്രവർത്തിക്കുന്നു ചെറുതും വലുതുമായ ഒരുപാട് കുട്ടികൾ ഈ മദ്രസയിൽ മതപഠനത്തിനായി വരുന്നു വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് വേണ്ടി അധികൃതരോടൊപ്പം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ക്ലബ്ബ് പ്രവർത്തകരും മുന്നോട്ടുവരണമെന്ന് മുസ അട്ക്ക അഭിപ്രായപ്പെട്ടു സ്കൂളുകളിലെ പഠനയാത്ര വിനോദയാത്ര എന്ന വിഷയവുമായി ബന്ധപ്പെട്ട് പോകാൻ പറ്റാത്ത കുട്ടികളിൽ കാണപ്പെടുന്ന വിഷമം അതിനുള്ള പരിഹാരം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം ഏറെ ഗൗരമേറിയ വിഷയമാണിത് വിദ്യാർത്ഥികളുടെ ജീവൻ പോലും നഷ്ടപ്പെട്ടിട്ടുണ്ട്




No comments