ദേശീയ പാത വികസനം:സർവീസ് റോഡുകൾ നന്നാകാത്തത് പ്രതിഷേധർഹം : --എസ്ഡിപിഐ
കുമ്പള പഞ്ചായത്തു പരിധിയിൽ വരുന്ന ഷിറിയ പാലം മുതൽ ഇരു ഭാഗത്തുമുള്ള സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞു മാസങ്ങളായിട്ടും നന്നാകാൻ നിർമ്മാണ കമ്പനി അധികൃതർ തയ്യാറായിട്ടില്ല.ഇതു മൂലം സർവീസ് റോഡിൽ ദിവസവും മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാവുന്നു.സ്കൂൾ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളിൽ പോകാനോ തിരിച്ചു വീട്ടിൽ എത്താണോ സാധിക്കുന്നില്ല.ഇത് രക്ഷിതാക്കളിലും വലിയ ആശങ്കഉണ്ടാക്കുന്നുണ്ട്.
റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ മൂലം അപകടങ്ങൾ പെരുകുകയും ചെയ്യുന്നു.മൂന്നോളം ഇരുചക്ര വായനക്കാർ മരണപെടുകയും ചെയ്തിട്ടും യൂഎൽസിസി അധികൃതർ കണ്ട ഭാവമില്ലാത്തത് ധിക്കാരമാണ്.
സർവീസ് റോഡ് നന്നാകാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും സ്വീകരിച്ചില്ലെങ്കിൽ പൊതു ജനങ്ങളെ അണി നിരത്തി സമര പരിപാടികൾക്കു പാർട്ടി തുടക്കം കുറിക്കുമെന്ന് പ്രസിഡണ്ട് നാസിർ ബംബ്രാണ മുന്നറിയിപ്പ് നൽകി.യോഗത്തിൽ വൈസ് പ്രസിഡന്റ് മുനീർ,മണ്ഡലം വൈസ് പ്രസിഡന്റും കുമ്പള ഗ്രാമ പഞ്ചായത്തു അംഗവുമായ അൻവർ ആരിക്കാടി,പാർട്ടി സെക്രട്ടറി ഷാനിഫ് മൊഗ്രാൽ,ട്രഷർ നൗഷാദ് കുമ്പള, അഷ്‌റഫ് സിഎം, റിയാസ് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:നാസിർ ബം ബ്രാണ. പ്രസിഡണ്ട് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി.




No comments