Breaking News

മൊഗ്രാൽ ഗവ:യുനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ഷക്കീറലിക്ക് തിരുവനന്തപുരത്ത് ആദരവ്.


 തിരുവനന്തപുരം.ഗഡി നാട സാഹിത്യ സാംസ്കാരിക അക്കാദമി,കാസർഗോഡ്-കർണ്ണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി,കർണ്ണാടക സർക്കാർ,കർണ്ണാടക ജാനപദ പരിക്ഷത് ബാംഗ്ലൂർ കേരള യൂണിറ്റ് -സംയുക്തമായി അനന്തപുരിയിൽ സംഘടിപ്പിച്ച ഗഡിനാട കന്നട സാംസ്കാരിക ഉത്സവത്തോടനുബന്ധിച്ച് ആരോഗ്യ മേഖലയിൽ മികച്ച സേവനം നല്കിവരുന്ന മൊഗ്രാൽ ഗവ:യൂനാനി ഡിസ്പെൻസറി ആയുഷ് ഹെൽത്ത്&വെൽനെസ്സ് സെൻ്ററിലെ മെഡിക്കൽ ഓഫിസർ ഡോ.ഷക്കീറലിയെ തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. 


 സംസ്ഥാന സർക്കാർ റെജിസ്ടേഷൻ മ്യൂസിയം,വകുപ്പ് മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രൻ, മഞ്ചേശ്വരം എംഎൽ എ എകെഎം അഷ്റഫിൻ്റെ സാന്നിദ്ധ്യത്തിലാണ് ഡോ: ഷക്കീറലിയെ പൊന്നാടയണിച്ച് ആദരിച്ചത്. ചികിത്സാരംഗത്ത് വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മൊഗ്രാൽ ഗവർമെന്റ് യൂനാനി ഡിസ്പെൻസറിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ്  കർണാടക സർക്കാറിന്റെയും, സന്നദ്ധ സംഘടനകളുടേയും ഡോ:ഷക്കീറലിക്ക് ലഭിക്കുന്ന ആദരവെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.


ഫോട്ടോ:കർണാടക സർക്കാറിനും സന്നദ്ധ സംഘടനകൾക്കും വേണ്ടി തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മൊഗ്രാൽ യുനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ:ഷക്കീറലിയെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഷാള ണിയിച്ച് ആദരിക്കുന്നു.




വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ



No comments