Breaking News

ഓടികൊണ്ടിരുന്ന ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു.


മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു. കൊഴുക്കല്ലൂര്‍ വടക്കേ തയ്യില്‍ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള റിവോള്‍ട്ട് കമ്പനിയുടെ ഇലക്ട്രിക് ബൈക്കാണ് കത്തി നശിച്ചത്. ബൈക്ക് ഓടികൊണ്ടിരിക്കെ തീപടര്‍ന്നത് ആളിക്കത്തുകയായിരുന്നു.


തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments