മ്യാൻമാറിലെ ഭൂചലനം; നൂറിലധികം പേര്‍ മരിച്ചു, മാൻഡലെ തകര്‍ന്നടിഞ്ഞു, ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
നീപെഡോ : മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രധാന ദേശീയ പാതകള്‍ പലതും മുറിഞ്ഞു മാറിയതായും റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമാറിലുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മാന്റ്‍ലെയില്‍ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ കണ്ടെത്തി. തായ്‍ലാൻഡിലും പ്രകമ്ബനമുണ്ടായെന്ന് റിപ്പോർട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയില്‍ സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേ സമയം ഭൂകമ്ബത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകള്‍ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകള്‍ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം
മ്യാൻമറിലും ബാങ്കോക്കിലുമായി മരണസംഖ്യ 144 ആയി. 732 പേർക്ക് പരുക്കേറ്റു. ദുരന്തം നേരിടാൻ ഇരു രാജ്യങ്ങളിലും അടിയന്തരാവസഥ പ്രഖ്യാപിച്ചു. ചൈനയിലും ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിൽ തുടർചലനങ്ങളും ഉണ്ടായി. മ്യാൻമാറിന് 16 കിലോമീറ്റർ അകലെ സഗൈയ്ങ് ആണ് പ്രഭവകേന്ദ്രം. മ്യാൻമാറിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും ഭൂചലനമുണ്ടായി. ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ നിലം പതിച്ചു. ദേശീയപാതകൾ തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാല തകർന്നടിഞ്ഞു. പ്രസിദ്ധമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു.
Post Comment
No comments