തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ പ്രിപ്രൈമറി കലോത്സവം സംഘടിപ്പിച്ചു
തച്ചങ്ങാട് ഗവ ഹൈസ്‌കൂളില്‍ വിജയോത്സവമെന്ന പേരില്‍ സംഘടിപ്പിച്ച പ്രിപ്രൈമറി കലോത്സവം ശ്രദ്ധേയമായി. എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിപ്രൈമറി വിദ്യാഭ്യാസമാണ് ഓരോ കുട്ടികളുടേയും മനസ്സില്‍ മാനുഷീക ബോധവും സാസ്‌കാരിക ബോധവും വളര്‍ത്തുന്നത്. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് അധ്യാപകരും രക്ഷിതാക്കളും നല്‍കുന്ന പ്രചോദനവും മാതൃകാപരമായ ബോധ്യമാണ് ഓരോ കുട്ടികളേയും നല്ല പൗരന്മാരാക്കി മാറ്റുന്നതെന്ന് സിഎച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. തച്ചങ്ങാട് ഗവ ഹൈസ്‌കൂളില്‍ വിജയോത്സവമെന്ന പേരില്‍ സംഘടിപ്പിച്ച പ്രിപ്രൈമറി കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ തച്ചങ്ങാട് ഹൈസ്‌കൂളില്‍ നിന്നും കലാകായിക പ്രവൃത്തി പരിചയ മേളകളില്‍ സംസ്ഥാന തലത്തില്‍ മികവ് നേടിയവര്‍ക്കും വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച കുട്ടികള്‍ക്കുള്ള അനുമോദനവും നടന്നു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ ഉപഹാര വിതരണം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ടി.വി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ബേക്കല്‍ എ.ഇ.ഒ കെ അരവിന്ദ, പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.മണികഠന്‍, വാര്‍ഡ് അംഗം എം.പി ജയശ്രി, എസ്.എം.സി ചെയര്‍മാന്‍ മൗവ്വല്‍ കുഞ്ഞബ്ദുള്ള, വികസന സമിതി ചെയര്‍മാന്‍ വി.വി സുകുമാരന്‍, മദര്‍ പിടിഎ പ്രസിഡന്റ് ബിജി മനോജ്, സീനിയര്‍ അസിസ്റ്റന്റ് വി.ഗംഗാധരന്‍, മുന്‍ പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പൊടിപ്പള്ളം, തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.എം ഈശ്വരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.അജിത നന്ദിയും പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളും അദ്യാപകരും നാട്ടുകാരുംചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

No comments