ഏപ്രിൽ 22 മുതൽ 24 വരെ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിനു മുന്നോടിയായി 'മുളവില്ല്,' ഉത്സവഗാനത്തിൻ്റെ ഓഡിയോ റിലീസ് ചെയ്തു.
അഡൂർ കഴകം കടുമന വടക്കനടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ഏപ്രിൽ 22 മുതൽ 24 വരെ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിനു മുന്നോടിയായി 'മുളവില്ല്,' ഉത്സവഗാനത്തിൻ്റെ ഓഡിയോ റിലീസ് പെരിയ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം മാനേജിങ് ട്രസ്റ്റി വിഷ്ണു പ്രസാദ് ഹെബ്ബാർ ഡോ. നാഗരത്ന ഹെബ്ബാറിന് നൽകി നിർവഹിച്ചു. ഉഷസ് പറമ്പയുടെ രചനയ്ക്ക് പ്രമോദ് പി. നായരാണ് ആലാപനവും സംഗീത സംവിധാനവും നിർവഹിച്ചത്. ഓഡിയോയുടെ നിർമാണം ഉത്സവത്തിൻ്റെ പ്രചാരണ കമ്മിറ്റി ചെയർമാനായ രാജേഷ് പള്ളിക്കരയാണ്. ഓഡിയോ റിലീസ് ചടങ്ങിൽ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. പി.പ്രവീൺ കുമാർ, കെ.ബാബു എന്നിവർ സംബന്ധിച്ചു.




No comments