Breaking News

പൊസോട്ട് ജമാ അത്ത് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, മുന്‍ പ്രസിഡന്റ് ആര്‍.കെ. ബാവ ഹാജെയെ പിന്തുണയ്ക്കുന്ന 27 സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയം


മഞ്ചേശ്വരം പൊസോട്ട് ജമാ അത്ത് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, മുന്‍ പ്രസിഡന്റ് ആര്‍.കെ. ബാവ ഹാജെയെ പിന്തുണയ്ക്കുന്ന 27 സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയം...ചില വിവാദങ്ങളുയര്‍ന്നതോടെ,ഹൈക്കോടതിയിലുള്‍പ്പെടെ വിഷയമെത്തുകയും,തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരമാണ്, ജമാ അത്ത് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തത്...

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊസൊട്ടു ജമാഅത്ത് ഭരണസമിതിയിലെ ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചതും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ്,പൊസോട്ട് ജമാ അത്ത് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കലാശിച്ചത്.... വിഷയം വഖഫ് തലത്തിലേക്ക് വരെ എത്തിയിട്ടും, ഇതിലും തൃപതരാകാതെ, പരാതിക്കാര്‍, ജമാഅത്ത് കമ്മിറ്റിക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു....ഒടുവില്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികളില്‍ എത്തുകയും ചെയ്തു, ഒടുവില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 6 ഞായറാഴ്ച്ച തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുകയായിരുന്നു....

അതനുസരിച്ച്, തിരഞ്ഞെടുപ്പ് ഓഫീസറും വിരമിച്ച ജില്ലാ ജഡ്ജിയുമായ ശങ്കരന്‍ നായരുടെയും വഖഫ് ബോര്‍ഡ് നിയമിച്ച മുത്തവല്ലി സയ്യിദ് മുഹിനുദ്ദീന്‍ തങ്ങളുടെയും നേതൃത്വത്തിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.തുടക്കത്തില്‍ 54 പേര്‍ വ്യക്തിഗത മത്സരത്തില്‍ ഉണ്ടായിരുന്നു. അവസാന നിമിഷം ഒരു സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് 53 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് തുടര്‍ന്നു. ആകെ 518 വോട്ടുളാണ് രേഖപ്പെടുതിയത്. ഇതില്‍ 11 വോട്ടുകള്‍ അസാധുവായി. ഫലം പ്രഖ്യാപിച്ചപ്പോള്‍, വ്യക്തിഗതമായി മത്സരിച്ച ആര്‍.കെ. ബാവ ഹാജി പിന്തുണച്ച 27 സ്ഥാനാര്‍ത്ഥികള്‍ 150-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മികച്ച വിജയം നേടി. പൊസൊട്ടു ജമാഅത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. മുന്‍കരുതല്‍ നടപടിയായി കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും, അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല..

വരും ദിവസങ്ങളില്‍, വിജയികളായ ആര്‍.കെ. ബാവഹാജി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കും.കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആര്‍.കെ. ബാവ ഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി, നിരവധി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിരുന്നു...ഇതിനുശ്ശ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് ആര്‍.കെ. ബാവ പറഞ്ഞു...



വിജയികളായവരെ ദര്‍ഗ ഷെരീഫിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി...ഇവിടെ വെച്ച്  പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും, എല്ലാവരും ആഹ്ലാദ പൂര്‍വ്വം വിജയം ആഘോഷിക്കുകയും ചെയ്തു.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments