കുമ്പളയിൽ അടിപ്പാതയിലെ കുഴിയിൽ പോലീസ് ജീപ്പ് വീണു.
കുമ്പള : ദേശീയപാത കുമ്പളയിൽ അടിപ്പാതയുടെ ഒരുവശത്ത് നിർമാണ പ്രവൃത്തിയുടെ ഭാഗമായി എടുത്ത കുഴിയിൽ പോലീസ് ജീപ്പ് വീണു. കുമ്പള റെയിൽവേ സ്റ്റേഷന് മുൻപിലായി നിർമിച്ച അടിപ്പാതയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. തലേന്നാൾ രാത്രിയിൽ പെയ്ത മഴയെത്തുടർന്ന് കുഴിയിൽ മഴവെള്ളം കെട്ടിനിന്നിരുന്നു. നിർമാണപ്രവൃത്തിയുടെ ഭാഗമായി റോഡരികിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പോലീസ് ജീപ്പ് പിന്നീട് കുഴിയിൽനിന്ന് മാറ്റി. ജീപ്പിന്റെ മുൻഭാഗം കുഴിയിൽ അമർന്നുപോയിരുന്നു. കുമ്പള ബസ്‌സ്റ്റാൻഡ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷനിലെത്താൻ ദേശീയപാതയുടെ അടിപ്പാത കടക്കണം. മലയോരമേഖലയിലെ പോലീസ് സ്റ്റേഷന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
No comments