അവനെ ഞങ്ങള്‍ക്ക് വിട്ട് താ സാറേ'; ആറ് വയസുകാരനെ കൊലപ്പെടുത്തിയ ജോജോയ്‌ക്കെതിരെ ആക്രോശിച്ച് ജനക്കൂട്ടം.
തൃശൂര്‍: മാളയില്‍ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് പാഞ്ഞടുത്ത് ജനക്കൂട്ടം. കുട്ടിയെ കൊലപ്പെടുത്തിയ കുളത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ് നടന്നത്. പ്രതിയെ എത്തിക്കുമെന്നറിഞ്ഞ് വന്‍ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയുമായി പൊലീസ് എത്തിയപ്പോള്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം
Post Comment
No comments