മതവിജ്ഞാനത്തിന്റെ അഭാവം വിദ്യാർത്ഥി സമൂഹത്തെ വഴിതെറ്റിക്കുന്നു:ജില്ലയിലെ മദ്രസകളിലെങ്ങും പ്രവേശനോത്സവം..
മൊഗ്രാൽ.ധാർമിക വിജ്ഞാനത്തിന്റെ മധു നുകരാൻ മദ്രസകളിലെത്തിയ വിദ്യാർത്ഥികളെ വരവേറ്റ് ജില്ലയിലെങ്ങും മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ വരവേൽക്കാൻ "മിഹ്റജാനുൽ ബിദായ''എന്ന പേരിൽ വിപുലമായ പഠനാരംഭ പരിപാടികളാണ് മദ്രസകളിൽ സംഘടിപ്പിച്ചത്. മദ്രസകളിൽ വിദ്യാർത്ഥികൾക്ക് മധുരപലഹാരവും മധുര പാനീയങ്ങളും വിതരണം ചെയ്തു.
മതവിജ്ഞാനത്തിന്റെ അഭാവം വിദ്യാർത്ഥി സമൂഹത്തെ വഴിതെറ്റിക്കുന്നുവെന്നും കുട്ടികളിൽ നിന്ന് മാതാപിതാക്കൾക്കും സമൂഹത്തിനും ബഹുമാനവും എളിമയും അച്ചടക്കവും ലഭിക്കാത്ത പോകുന്നതിൽ പ്രധാന പങ്ക് മദ്രസ വിദ്യാഭ്യാസത്തിന്റെ കുറവാണെന്നും മൊഗ്രാൽ ശാഫി ജുമാ മസ്ജിദ് ഇമാം സലാം വാഫി വാഴൂർ അഭിപ്രായപ്പെട്ടു.ശാഫി ജുമാ മസ്ജിദ്- ഹയാത്തുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവാഗതർക്ക് ആദ്യാക്ഷരം എഴുതികൊടുത്തും, വായിച്ചു കേൾപ്പിച്ചുമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളോടെയാ ണ് പുതിയ അധ്യായന വർഷം തുടങ്ങുന്നത്. നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ കണ്ടന്റ് കൂടി പുസ്തകങ്ങളുടെ സവിശേഷതയാണ്.
ചടങ്ങിൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് പിഎ ആസിഫ് അധ്യക്ഷതവഹിച്ചു. സദർ മുഅല്ലിം ബിവി അബ്ദുൽ ഹമീദ് മൗലവി സ്വാഗതം പറഞ്ഞു.ഹാജി വിപി ഹുസൈൻ,അഹമ്മദ് റിയാസ് അശാഫി, അഹമ്മദ് ശാഫി ദാരിമി,സാജിദ് സഖാഫി തഖ്വ,ഹൈദർ മൗലവി,ജുമാമസ്ജിദ് സെക്രട്ടറി സിഎച്ച് അബ്ദുൽ ഖാദർ, ഭാരവാഹികളായ ബി എ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അബ്കൊ, ആഷിക്,അബ്ദുൽ നാസിർ,റഹീം അമ്മു എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:മൊഗ്രാൽ ഹയാത്തുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം ശാ ഫി ജുമാമസ്ജിദ് ഇമാം സലാം വാഫി വാഴൂർ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ:നവാഗതരായ വിദ്യാർഥികൾക്ക് ആദ്യാക്ഷരം എഴുതി കൊടുക്കുന്ന ശാഫി ജുമാമസ്ജിദ് ഇമാം സലാം വാഫി വാഴൂർ.
Post Comment
No comments