ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച തകര്‍ന്നെന്ന് സുപ്രീംകോടതി; സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ്.
ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച തകര്‍ന്നെന്ന് സുപ്രീംകോടതി. യു.പി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. സിവില്‍ തര്‍ക്കങ്ങള്‍ പോലും യു.പി. പൊലീസ് ക്രിമിനല്‍ കേസുകളാക്കി മാറ്റുകയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം നടപടി തുടര്‍ന്നാല്‍ പിഴയീടാക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പണം തിരികെ നല്‍കാത്തതിന് ക്രിമിനല്‍ കേസെടുത്തെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിമര്‍ശനം.
Post Comment
No comments