Breaking News

ഇശൽ ഗ്രാമത്തിൽ നിന്നും ആതുര സേവന രംഗത്തേക്ക് നാല് വനിതകൾ കൂടി... *മൊഗ്രാൽ ദേശീയവേദി നാല് ഡോക്ടർമാരെ നാളെ (ബുധൻ) അനുമോദിക്കും*.


 മൊഗ്രാൽ : ഇശൽഗ്രാമത്തിൽ നിന്ന് നാല് പെൺകുട്ടികൾ കൂടി ഗ്രാജുവേഷൻ പൂർത്തിയാക്കി ആതുര സേവന രംഗത്തേക്ക് ഇ റങ്ങുകയാണ്.


ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് എംബിബിഎസ് ബിരുദം ഉയർന്ന മാർക്കോടെ  പൂർത്തിയാക്കിയ ദേശീയവേദി  ട്രഷറർ പി.എം മുഹമ്മദ് കുഞ്ഞിയുടെ മകൾ ഡോ: ഫൈറൂസ് ഹസീന, സുള്ള്യ കെ.വി.ജി മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം മികച്ച മാർക്കോടെ പൂർത്തിയാക്കിയ എൻ അബ്ദുൽ ഖാദറിന്റെ മകൾ ഡോ. ഫാത്തിമത്ത് സിയാന കെ എം, 

ബാംഗ്ലൂർ ഓക്സ്ഫോർഡ് ഡെന്റൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം പൂർത്തിയാക്കിയ ദേശീയവേദി അംഗവും മുൻ മൊഗ്രാൽ സ്പോർട്സ് ക്ലബ് ക്യാപ്റ്റനുമായ കെ.എ അബ്ദുറഹ്മാന്റെ മകൾ ഡോ.ആമിന റുഷാഫിദ കെ.എ, സുള്ള്യ കെവിജി ഡെന്റൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം പൂർത്തിയാക്കിയ   റിട്ട. ഫോറസ്റ്റ് ഓഫീസർ എ അബ്ദുറഹ്മാന്റെ മകൾ ഡോ. ഫാത്തിമ ആദില എന്നിവരാണ് ഇശൽ ഗ്രാമത്തിന്റെ അഭിമാനമുയർത്തിക്കൊണ്ട് സേവനപാതയിലേക്ക് ഇറങ്ങുന്നത്.

കൂടാതെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി കോട്ടയം ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ദേശീയവേദി അംഗം അഷ്റഫ് തവക്കലിന്റെ മകൾ ആയിഷക്ക് പ്രവേശനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.


ഈ പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി  14/5/2025(ബുധൻ) രാത്രി 7 മണിക്ക് മൊഗ്രാൽ റഹ്മാനിയ ഹോട്ടലിലെ "നടുമുറ്റത്ത്'' വെച്ച്  നടക്കുന്ന ചടങ്ങിൽ  അനുമോദിക്കുകയാണ്.

കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ മുൻ സൂപ്രണ്ട് ഇൻചാർജ് ഡോ.ജമാൽ അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

എഴുത്തുകാരനും നെഞ്ചു രോഗ വിദഗ്ധനുമായ ഡോ. അബ്ദുൽ സത്താർ മുഖ്യാതിഥിയായിരിക്കും.


കൂടാതെ സാമൂഹിക- രാഷ്ട്രീയ -വിദ്യാഭ്യാസ- ആരോഗ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments