ചട്ടഞ്ചാൽ ട്രഷറിക്ക് മുമ്പിൽ കെഎസ്എസ്പിഎ ധർണ്ണ നടത്തി.
ചട്ടഞ്ചാൽ: പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, കേരളത്തെ ലഹരിമുക്തമാക്കാൻ ശക്തമായ നടപടി സ്വീകരിക്കുക, കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, കോൺട്രിബ്യൂട്ടറി പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എസ്പിഎ ഉദുമ നിയോജക മണ്ഡലം കമ്മറ്റി ചട്ടഞ്ചാൽ സബ്ബ് ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ജില്ലാ പ്രസിഡണ്ട് പി.പി.കുഞ്ഞമ്പു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ശൈലജ കുമാരി അധ്യക്ഷത വഹിച്ചു.
ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണൻ കരിച്ചേരി, സി. അശോക് കുമാർ, വി.ദാമോദരൻ, എ. ദാമോദരൻ, വി.കെ കരുണാകരൻ, കെ.ബി.ശ്രീധരൻ, C.K. വേണു, സുശീലലക്ഷ്മണൻ,ഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി കെ.വി.വിജയൻ സ്വാഗതവും ട്രഷറർ മീനാകുമാരി നന്ദിയും പറഞ്ഞു.
ഫോട്ടോ : ചട്ടഞ്ചാൽ സബ് ട്രഷറിക്ക് മുമ്പിൽ കെഎസ്എസ്പിഎ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡണ്ട്പി.പി. കുഞ്ഞമ്പുമാഷ് ഉദ്ഘാടനം ചെയ്യുന്നു.
Post Comment
No comments