Breaking News

ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി; വ്യക്തമായ ഉറപ്പുകൾ ലഭിക്കണമെന്ന് പ്രവര്‍ത്തകര്‍.


തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ആശാവര്‍ക്കര്‍മാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും. സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.


അതേസമയം, ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 52 ആം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന നിരാഹാരസമരം 13ആം ദിവസത്തിലേക്കും കടന്നു. മൂന്ന് ദിവസത്തിനിടെ സമര സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. അതിനിടെ ആശാ സമരത്തിന് ഏത് നിലയില്‍ പിന്തുണ നല്‍കണമെന്ന കാര്യം ആലോചിക്കാന്‍ ഐഎന്‍ടിയുസി നേതൃയോഗം ഇന്ന് ചേരും. നാളെ സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍റെ നേതൃത്തില്‍ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി, പിന്തുണ ഔദ്യോഗികമായി അറിയിക്കും.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ






No comments