ഫാഷൻ ഗോള്‍ഡ് തട്ടിപ്പില്‍ എംസി ഖമറുദീനെ ഇഡി അറസ്റ്റ് ചെയ്തു.
കാസർകോട്: ഫാഷൻ ഗോള്‍ഡ് തട്ടിപ്പില്‍ എംസി ഖമറുദീൻ എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോള്‍ഡ് എംഡി ടികെ പൂക്കോയ തങ്ങളും അറസ്റ്റിലായി.
തിങ്കളാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്.
കേരള പൊലീസ് കാസർകോട്, കണ്ണൂർ ജില്ലകളില്‍ റജിസ്റ്റർ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോള്‍ഡിന് അധികാരമില്ലെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. പ്രതികള്‍ ഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും പിന്നീട് അവ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
Post Comment
No comments