*വർണ്ണക്കൂടാരം ബാലവേദി ഏകദിന ക്യാമ്പ് ആരംഭിച്ചു.*
കാസറഗോഡ് : കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൻ്റെ നേതൃത്വത്തിൻ ഗ്രന്ഥശാലയിലെ ബാലവേദി പ്രവർത്തർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. നാളത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലുകളില്‍ ഏറെ പ്രധാനത്തെപ്പെട്ട ഒന്നാണ് ബാലവേദി പ്രവര്‍നങ്ങള്‍. വലിയ അളവിൽ മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിൽ കുട്ടികള്‍ക്കിടയില്‍ ഇടപ്പെട്ടു പ്രവർത്തിക്കുന്നതിന് നാം നമ്മെ തന്നെ നിരന്തരം പുതുക്കേണ്ടതുണ്ട്. ഇത്തരമൊരു സ്വയം നവീകരണത്തിന്‍റ തുടക്കമാണ് ഈ പരിശീലനം.
ഗ്രന്ഥലോകം ചീഫ് എഡിറ്റർ ശ്രീ പി.വി.കെ പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ശ്രീ.എ.കരുണാകരൻ, ശ്രീ കെ കെ രാജൻ മാസ്റ്റർ, ശ്രീ രാഘവൻ വലിയ വീട്, ശ്രീ രാജശേഖരൻ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ. എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ശ്രീ പി ദാമോദരൻ സ്വാഗതം പറഞ്ഞ ചടങ്ങിന് രാജേഷ് പാടി നന്ദി രേഖപ്പെടുത്തി.
ശ്രീ ജയൻ കാടകം , ശ്രീ സുനിൽ പട്ടേന എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.




No comments