ഫാൻസി നമ്പർ ലേലത്തിലൂടെ മാത്രം ഖജനാവിലേക്ക് എത്തിയത് 539.40 കോടി രൂപ;. റോഡ് നികുതി ഇനത്തിൽ ലഭിച്ചത് 21431.96 കോടി.
വാഹന രജിസ്ട്രേഷൻ ഫീസ്, ഇന്ധന നികുതി, റോഡ് നികുതി ഉൾപ്പെടെ രണ്ടാം പിണറായി സർക്കാറിന്റെ ഖജനാവിലേക്ക് എത്തിയത് 68,547 കോടി രൂപ. ഫാൻസി നമ്പർ ലേലത്തിലൂടെ മാത്രമെത്തിയത് 539.40 കോടി രൂപയാണ്.
റോഡ് നികുതി ഇനത്തിൽ 21431.96 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ നോൺ ട്രാൻസ്പോർട്ട് വിഭാഗത്തിൽ 2298.22 കോടിയും നോൺ ട്രാൻസ്പോർട്ട് വിഭാഗത്തിൽ 18,022.72 കോടിയുമാണ്.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിനത്തിൽ 3165.93 കോടിയും റീ രജിസ്ട്രേഷന് 1851.36 കോടിയും ലഭിച്ചു.
2023 ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് ലിറ്ററിന് രണ്ടുരൂപ സെസ് ചുമത്തിയിരുന്നു. 2023-24-ല്‍ 954.52 കോടിയും 2024-25-ല്‍ 977.78 കോടിയും സെസായി ലഭിച്ചു.
വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ട്രാൻസ്പോർട്ട് കമീഷണറുടെ കാര്യാലയത്തിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
😁



No comments