മുതിർന്ന മാധ്യമപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ മുജീബ് താനാളൂർ മുസ്ലിം ലിഗിൽ '
തിരൂർ : കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം
പത്ര ദൃശ്യ ,ശ്രവ്യ മാധ്യമങ്ങളിൽ പ്രവർത്തിച്ചു വരുന്ന മുതിർന്ന മാധ്യമപ്രവർത്തകനും
ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനം
നടത്തിവരുന്ന വ്യക്തിയുമായ മുജീബ് താനാളുർ മുസ്ലിം ലീഗിൻ്റെ ഭാഗമായി ''
താനാളൂർ അങ്ങാടിയിൽ നടന്ന
പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് വേദിയിൽ
വെച്ച് എൻ ശംസുദ്ധിൻ എം എൽ എ ഷാൾ അണിയിച്ചു സ്വീകരിച്ചു.
മാധ്യമ രംഗത്തെയും ജീവകാരുണ്യ രംഗത്തെയും പ്രവർത്തനങ്ങൾ
മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി, ദേശിയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി. ആർ.
മാധ്യമ സ്ഥാപനമായ തിരൂർ ലൈവ്, സെഞ്ച്വറി നന്മ ട്രസ്ററ്, തുടങ്ങിയ സംഘടനകൾ പുരസ്കാരവും ആദരവും നൽകി.
സംഘാടക മികവിന് ജില്ലാ ഭരണ കൂടത്തിൻ്റെത് ഉൾപ്പെടെ നിരവധി
ആദരവ് ലഭിച്ചിട്ടുണ്ട്. നിരവധി സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന സംഘടനകളുടെ ഭാരവാഹിയാണ്
സംസ്ഥാന തല ഭിന്നശേഷി കുട്ടായ്മയായ വരത്തിൻ്റെ കോഡിനേറ്റർ,
ജില്ലയിലെ ട്രാൻസ്ജെൻ്റർ കമ്മ്യൂണിറ്റിയുടെ
അഡ്വസൈർ, പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളായ മലപ്പുറം എഫ്സിയുടെയും
സാറ്റ് എഫ് സി കേരളയുടെയും മിഡിയ ഓഫിസർ എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.ത്രിതല പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗം,
ജനകീയാസൂത്രണം, സാക്ഷരത ശുചിത്വ മിഷൻ എന്നിവിടങ്ങളിൽ റിസോഴ്സ് പേഴ്സൺ ആയി. പ്രവർത്തിച്ചിരുന്നു.
അക്ഷയ പദ്ധതിയുടെ പ്രഥമ ജില്ലാ കോഡിനേറ്റർ ആയിരുന്നു
ഫോട്ടോ അടിക്കുറിപ്പ് :
മുതിർന്ന മാധ്യമപ്രവർത്തകനും
ജീവകാരുണ്യ പ്രവർത്തകനുമായ
മുജീബ് താനാളൂരിനെ
എൻ ശംസുദ്ധിൻ
എംഎൽഎ ഷാൾ അണിയിച്ച് ലീഗിലേക്ക്
സ്വികരിക്കുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments