Breaking News

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡുകൾ പിടിച്ചടക്കാനുള്ള മുസ്ലിം ലീഗിന്റെ ജനാധിപത്യഹീന നടപടിക്കെതിരെ മംഗൽപാടി പഞ്ചായത്തിലേക്ക് എൽ ഡി എഫ് പ്രധിഷേധ മാർച്ച് നടത്തും.


കുമ്പള : വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മംഗൽപ്പാടി പഞ്ചായത്തിൽ പരാജയഭീതി പൂണ്ട മുസ്ലിം ലീഗ് ജനാധിപത്യവിരുദ്ധ രീതിയിലൂടെ ഭരണം പിടിക്കാനുള്ള നാണംകെട്ട ചെയ്തികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എൽ ഡി എഫിന് വിജയസാദ്ധ്യതയുള്ള വാർഡുകളിൽ മുൻ ബി എൽ ഒ യെ ഉപയോഗിച്ചു ദുരുപയോഗം ചെയ്തുകൊണ്ട് എൽ ഡി എഫിന് ലഭിക്കേണ്ട ന്യായമായ വോട്ടുകൾ തള്ളാനും എൽ ഡി എഫുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കബട വാഗ്ദാനങ്ങളും കുൽസിത ശ്രമങ്ങളും നടത്തി പാട്ടിലാക്കാനും തകൃതിയായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് അകാരണവും അനധികൃതവുമായി പേരുകൾ നീക്കം ചെയ്യുന്ന  ഇത്തരം ഹീന കൃത്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളോടന്വേഷിക്കാൻ പഞ്ചായത്തിലെത്തിയ പതിനാലാം വാർഡ് എൽ ഡി എഫ് നേതാവിനെ നാലാം വാർഡിലെ പഞ്ചായത്ത് മെമ്പർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് ശകാരിക്കുകയും ചെയ്തതിനെതിരെ പോലീസിൽ പരാതിയും നൽകിയിരിക്കുകയാണ്. ജനാധിപത്യ സംവിധാനമ നുസരിച്ച് പ്രവർത്തിക്കുമെന്നും പൊതു നന്മയ്ക്ക് വേണ്ടി നിലകൊള്ളുമെന്നും പ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയവരിൽ നിന്ന്‌ ജനാധിപത്യ ലംഘനവും ദുരനുഭവങ്ങളുമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. കഴിഞ്ഞ ഭരണകാലത്ത് നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും കെട്ടുകാര്യസ്ഥതയും കാരണം മാന്യമായി ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത മുസ്ലിം ലീഗ്  ഭരണം പിടിക്കാൻ വളഞ്ഞ വഴികൾ തേടുന്നതിന്റെ ഉദാഹരണങ്ങളാണിത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പുറത്തായ വരും പകരം നിയോഗിച്ച അധികാരത്തിൽ ഇരിക്കുന്നതുമായ സ്ത്രീകളായ പ്രസിഡണ്ട്മാർ പോലും അഴിമതിയിലും സ്വജന പക്ഷപാത പട്ടികയിലും പെട്ടവരാണ്. മുസ്ലിം ലീഗ് ഭരണ കാലത്ത് നടത്തിയ ജനദ്രോഹ നടപടികൾക്ക് പുറമെ വയനാട് ഫണ്ട് മുക്കിയതും മാലിന്യ പ്രശ്നത്തിന്റെ പേരിലുള്ള കൊള്ളയും, മണ്ണംകുഴി സ്റ്റേഡിയത്തിൽ കത്താത്ത ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു ഉൾപ്പെടെ പൊതുപണം ധൂർത്തടിച്ച് കാലങ്ങളായുള്ള ജന വഞ്ചകാരാണ് മുസ്ലിം ലീഗ്. ഇതേതുടർന്ന് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടവർ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള കച്ചിത്തുരുമ്പിന് എൽ ഡി എഫിന്റെ തോളത്തേക്ക് കയ്യെത്തിപ്പിടിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. മാലിന്യ പ്രശ്നത്തിനെതിരെ ഒരു മാസക്കാലം ധർണയും കുത്തിയിരിപ്പ് സമരവും നടത്തിയവരാണ് എൽ ഡി എഫ് എന്നകാര്യം മുസ്ലിം ലീഗ് മറക്കരുത്.ഇത്തരം സ്വച്ഛാധിപത്യ നടപടിയിൽ കൂടി ഭരണം പിടിക്കാമെന്നാണ് ധാരണയെങ്കിൽ അതനുവദിക്കാൻ സാദ്ധ്യമല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ പതനം ഉറപ്പാക്കാനുള്ള പോരാട്ടത്തിന് എൽ ഡി എഫ്  ശക്തമായ നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments