എസ് വൈ എസ് ഉദുമ സോൺ സ്നേഹലോകം പരിപാടിക്ക് കല്ലിങ്കലിൽ പതാക ഉയർന്നു.
കല്ലിങ്കാൽ : എസ് വൈ എസ് ഉദുമ സോൺ സ്നേഹലോകം പരിപാടിക്ക് കല്ലിങ്കലിൽ പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ കെ വി ഹനീഫ് പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. അബൂബക്കർ സഖാഫി തൈരയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി പരിപാടി ഉദ്ഘാടനം ചെയ്തു.
മധ്യമ നിലപാടിന്റെ സൗന്ദര്യം, തിരുനബിയുടെ കർമ്മഭൂമിക, സെമിനാർ, ഉസ്‌വത്തുന്ഹസന, സ്നേഹ സന്ദേശം, സ്നേഹഗാനം, തുടങ്ങിയ സെഷനുകളിലായി സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മളുഹ്ർ, സയ്യിദ് ഇർഫാൻ ഹൈദറോസി ചട്ടഞ്ചാൽ, മുഹമ്മദലി സഖാഫി വള്ളിയാട് , അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, റാഷിദ് ബുഖാരി ,സി എൻ ജാഫർ മാസ്റ്റർ അബ്ദുൽ കരീം മാസ്റ്റർ, അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട, പുഷ്പാകരൻ ബെണ്ടിച്ചാൽ, എന്നിവർ വിഷയാവതരണം നടത്തും. ഉദുമ സോൺ ജനറൽ സെക്രട്ടറി ബഷീർ ഹിമമി സഖാഫി പെരുമ്പള, സ്വാഗതവും, ഷമീർ അമാനി നന്ദിയും പ്രകാശിപ്പിക്കും.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa






No comments