ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ വലത് കൈകൊണ്ട് എഴുതാൻ നിർബന്ധിച്ചു'; അധ്യാപകര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍.
കോഴിക്കോട് : ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ വലത് കൈ കൊണ്ട് എഴുതാൻ നിർബന്ധിച്ചെന്ന് പരാതി. സ്കൂളിൽ ഇടത് കൈ കൊണ്ട് എഴുതാൻ ഒരു വിദ്യാർഥിയെയും അനുവദിക്കില്ലെന്ന് അധ്യാപകർ പറഞ്ഞതായാണ് രക്ഷിതാക്കളുടെ പരാതി.
കോഴിക്കോട് കുളങ്ങരപീടികയിലെ ആസെന്റ് ഇംഗ്ലീഷ് സ്‌കൂളിനെതിരെയാണ് ആരോപണം. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് രക്ഷിതാക്കൾ പരാതി നൽകി. കുളങ്ങരപീടികയിലെ ആസെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്.
സ്കൂളിൽ പോകാൻ കുട്ടി വിസമ്മതിച്ചതോടെ കാരണം അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ നിന്ന് നേരിട്ട മാനസിക സമ്മർദം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂളിലെത്തി അധ്യാപകരോട് സംസാരിച്ച് ധാരണ ആയെങ്കിലും വീണ്ടും ഇടത് കൈ കൊണ്ടെഴുതുന്നത് അധ്യാപകർ വിലക്കി. വലത് കൈ കൊണ്ട് എഴുതുന്നത് മാത്രമേ അംഗീകരിക്കാനാവൂ എന്ന് അധ്യാപകർ പറഞ്ഞതായും രക്ഷിതാക്കൾ പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments