താനൂർ ഉപജില്ലാ ശാസ്ത്രമേള: താനൂർ ദേവധാർ ഹയർസെക്കൻഡറി സ്‌കൂൾ ജേതാക്കൾ.
തിരൂർ : താനൂർ ഉപജില്ലാ ശാസ്ത്രമേളയിൽ 725 പോയിൻ്റ് നേടി താനൂർ ദേവധാർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ നേടി . 599 പോയിൻ്റ് നേടി വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനവും 549 പോയിൻ്റ് നേടി താനൂർ എച്ച് എസ് എം ഇ എം എച്ച് എസ് എസ് ഓവറോൾ മൂന്നാം സ്ഥാനവും നേടി . എൽ പി വിഭാഗം സയൻസ് മേളയിൽ എൻ എം എ എൽ പി എസ് ഒന്നാം സ്ഥാനവും എ എൽ പി എസ് പുതു കുളങ്ങര, ജി യു പി എസ് നിറമരുതൂർ എന്നീ വിദ്യാലയങ്ങൾ രണ്ടാം സ്ഥാനവും ജി എൽ പി എസ് പരിയാപുരം മൂന്നാം സ്ഥാനവും യു പി തലത്തിൽ ( സയൻസ് ) പരിയാപുരം സെൻട്രൽ എ യു പി എസ്,താനൂർ ദേവധാർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഒന്നാം സ്ഥാനവും എ എം യു പി സ്കൂൾ കന്മനം രണ്ടാം സ്ഥാനവും എ എം യു പി എസ് അയ്യായ മൂന്നാം സ്ഥാനവും ഹൈസ്‌കൂൾ വിഭാഗം സയൻസിൽ താനൂർ ഡി ജി എച്ച് എസ് എസ് ഒന്നാം സ്ഥാനവും വളവന്നൂർ ബി വൈ കെ വി എച്ച് എസ് എസ് രണ്ടാം സ്ഥാനവും കുറ്റിപ്പാല ജി വി ഇ എം എച്ച് എസ് എസ് , കൊടിഞ്ഞി എം എ എച്ച് എസ് എസ് മൂന്നാം സ്ഥാനവും ഹയർസെക്കൻഡറി വിഭാഗത്തിൽ ചെട്ടിയാം കിണർ ജി വി എച്ച് എസ് എസ് ഒന്നാം സ്ഥാനവും വളവന്നൂർ ബി വൈ കെ വി എച്ച് എസ് എസ് രണ്ടാം സ്ഥാനവും തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. സോഷ്യൽ സയൻസ് വിഭാഗത്തിൽ എൽ പി തലത്തിൽ പുതുകുളങ്ങര എ എൽ പി എസ് ഒന്നാം സ്ഥാനവും ചെറവന്നൂർ ജി എം എൽ പി എസ് , കെ പുരം എൻ എം എ എൽ പി എസ് എന്നിവർ രണ്ടാം സ്ഥാനവും വളവന്നൂർ ബി വൈ കെ വി എച്ച് എസ് എസ് മൂന്നാം സ്ഥാനവും യു പി തലത്തിൽ താനൂർ ഡി ജി എച്ച് എസ് എസ് ഒന്നാം സ്ഥാനവും കന്മനം എ എം യു പി എസ് രണ്ടാം സ്ഥാനവും ഇരിങ്ങാവൂർ എസ് വി എ യു പി എസ് മൂന്നാം സ്ഥാനവും ഹൈസ്കൂൾ തലത്തിൽ വളവന്നൂർ ബി വൈ കെ വി എച്ച് എസ് എസ് ഒന്നാം സ്ഥാനവും കടുങ്ങാത്തുകുണ്ട് ബി വൈ കെ ആർ എച്ച് എസ് എസ് രണ്ടാം സ്ഥാനവും താനൂർ ഡി ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും ഹയർ സെക്കണ്ടറി തലത്തിൽ താനൂർ ഡി ജി എച്ച് എസ് എസ് ഒന്നാം സ്ഥാനവും നിറമരുതൂർ ജി എച്ച് എസ് എസ് രണ്ടാം സ്ഥാനവും തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി . പ്രവൃത്തി പരിചയ മേളയിൽ എൽ പി തലത്തിൽ താനൂർ ജി എൽ പി എസ് ഒന്നാം സ്ഥാനവും കന്മനം എ എം യു പി എസ് രണ്ടാം സ്ഥാനവും പരിയാപുരം എ യു പി എസ് മൂന്നം സ്ഥാനവും യു പി തലത്തിൽ കന്മനം എ എം യു പി എസ് ഒന്നാം സ്ഥാനവും പരിയാപുരം സെൻട്രൽ എ യു പി എസ് രണ്ടാം സ്ഥാനവും ജി യു പി എസ് നിറമരുതൂർ , ചെറുമുക്ക് പി എം എസ് എ എം യു എസ് മുന്നാം സ്ഥാനവും ഹൈസ്കൂൾ തലത്തിൽ വളവന്നൂർ ബി വൈ കെ വി എച്ച് എസ് എസ് ഒന്നാം സ്ഥാനവും താനൂർ ഐ സി എച്ച് എസ് രണ്ടാം സ്ഥാനവും കൊടിഞ്ഞി എം എ എച്ച് എസ് എസ് മൂന്നാം സ്ഥാനവും ഹയർ സെക്കണ്ടറി തലത്തിൽ തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് എസ് ഒന്നാം സ്ഥാനവും കാട്ടിലങ്ങാടി ജി എച്ച് എസ് എസ് രണ്ടാം സ്ഥാനവും കൊടിഞ്ഞി എം എ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. ഗണിത മേളയിൽ എൽ പി തലത്തിൽ ഓമച്ചപ്പുഴ എ എം എൽ പി എസ് ഒന്നാം സ്ഥാനവും കൊടിഞ്ഞി ജി എം യു പി എസ് രണ്ടാം സ്ഥാനവും കന്മനം എ എം യു പി എസ് മൂന്നാം സ്ഥാനവും യു പി തലത്തിൽ കുറ്റിപ്പാല ജി വി ഇ എം എച്ച് എസ് എസ് ഒന്നാം സ്ഥാനവും താനൂർ ഡി ജി എച്ച് എസ് എസ് രണ്ടാം സ്ഥാനവും അയ്യായ എ എം യു പി എസ് മുന്നാം സ്ഥാനവും ഹൈസ്കൂൾ തലത്തിൽ വളവന്നൂർ ബി വൈ കെ വി എച്ച് എസ് ഒന്നാം സ്ഥാനവും കുറ്റിപ്പാല ജി വി ഇ എം എച്ച് എസ് എസ് രണ്ടാം സ്ഥാനവും താനൂർ ഡി ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും ഹയർ സെക്കണ്ടറി തലത്തിൽ വളവന്നൂർ ബി വൈ കെ വി എച്ച് എസ് എസ് ഒന്നാം സ്ഥാനവും താനൂർ ഡി ജി എച്ച് എസ് എസ് രണ്ടാം സ്ഥാനവും ഒഴൂർ സി പി പി എച്ച് എം എച്ച് എസ് മൂന്നാം സ്ഥാനവും ഐ ടി മേളയിൽ യു പി തലത്തിൽ കുറ്റിപ്പാല ജി വി ഇ എം എച്ച് എസ് എസ് ഒന്നാം സ്ഥാനവും താനൂർ ഡി ജി എച്ച് എസ് രണ്ടാം സ്ഥാനവും അയ്യായ എ എം യു പി എസ് മൂന്നാം സ്ഥാനവും ഹൈസ്കൂൾ തലത്തിൽ താനൂർ ഡി ജി എച്ച് എസ് എസ് ഒന്നാം സ്ഥാനവും വളവന്നൂർ ബി വൈ കെ വി എച്ച് എസ് എസ് രണ്ടാം സ്ഥാനവും കുറ്റിപ്പാല ജി വി ഇ എം എച്ച് എസ് എസ് മൂന്നാം സ്ഥാനവും ഹയർ സെക്കണ്ടറി തലത്തിൽ ചെട്ടിയാം കിണർ ജി വി എച്ച് എസ് എസ് ഒന്നാം സ്ഥാനവും നിറമരുതൂർ ജി എച്ച് എസ് എസ് രണ്ടാം സ്ഥാനവും താനൂർ ഡി ജി എച്ച് എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നസീബ അസീസ് ഉദ്ഘാടനം ചെയ്തു. വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സി നജ്മത്ത് അദ്ധ്യക്ഷയായിരുന്നു . താനൂർ എ.ഇ.ഒ ശ്രീജ പി വി , പ്രിൻസിപ്പൽ ഐ പി പോക്കർ , എച്ച് എം ഷാഹിന പി ടി , എച്ച് എം ഫോറം കൺവീനർ എൻ ബി ബിജു പ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ കെ അമീർ അലി , പി ടി എ പ്രസിഡൻ്റ് എ പി അബൂബക്കർ , വൈസ് പ്രസിഡണ്ടുമാരായ എം എ റഫീഖ് , സുനീർ വാണിയന്നൂർ , സി കെ അബ്ദുൾ ഖാദർ , സിദ്ധീഖ് മൂന്നിയൂർ , കെ പി അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നസീബ അസീസ് ട്രോഫികൾ വിതരണം ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ്: താനൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ താനൂർ ദേവധാർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്വാസ സ്ഥിരം സമിതി അദ്ധ്യക്ഷ മയ്യേരി നസീബ അസീസ് ട്രോഫി നൽകുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments